മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അവസ്ഥ സാധാരണ നിലയിലേക്ക് വന്നെന്നും ആശുപത്രി വൃത്തങ്ങള്‍ വെളിപ്പടുത്തി. ശ്വാസംമുട്ടലും പനിയും കുറഞ്ഞു. അവസ്ഥ സാധാരണ നിലയിലേക്ക് മാറിയതിനാൽ ഇനി തുടര്‍ ചികിത്സയ്ക്ക് മാറ്റാമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി ബന്ധുക്കള്‍ പറയുന്ന ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയും. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ ഡോ.മഞ്ജു തമ്പിയാണ് ഉമ്മന്‍ ചാണ്ടിയുടെ പുതിയ ആരോഗ്യവിവരങ്ങള്‍ പങ്ക് വെച്ചത്.
ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് ചികിത്സയും സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണ് നല്‍കിയത്. വിദഗ്ദ ചികിത്സയ്ക്കായി പോകണം എന്ന അഭിപ്രായം തന്നെയാണ് ഉമ്മന്‍ ചാണ്ടിയ്ക്കും ഉള്ളത്. അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് രണ്ടു ഡോക്ടർമാരും രണ്ടു മെഡിക്കൽ സ്റ്റാഫുകളും ഇതിനായി സജ്ജമാണെന്നും ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.