ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായാണ് വിവാഹം നടന്നത്. ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ജയ്സാല്‍മീറിലെ സൂര്യഗഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഷാഹിദ് കപൂര്‍, ഭാര്യ മിര രജ്പുത്, കരണ്‍ ജോഹര്‍, അര്മാന് ജെയിന്, ഭാര്യ അനിസ മല്‍ഹോത്ര, ജൂഹ് ചൌള, ഭര്‍ത്താവ് ജയ് മെഹ്ത, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.