എറണാകുളം മരടിലാണ് അഴുകിയ മീൻ പിടികൂടിയത്. ആദ്യത്തെ കണ്ടെയ്നറിലെ മീനുകൾ പുഴുവരിച്ച നിലയിലും രണ്ടാമത്തേതിൽ നിറയെ ചീഞ്ഞളിഞ്ഞ മീനുകളുമാണ് പിടികൂടിയത്. അഴുകിയ മണം വന്നതിനെ തുടർന്ന് നാട്ടുകാർ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് ചീഞ്ഞ മീൻ കണ്ടത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മീൻ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവർമാർ മറ്റ് ജീവനക്കാരെയോ ഡ്രൈവർമാരുടെ വസ്ത്രങ്ങൾ കണ്ടെയ്നറിന്റെ മുകളിൽ അലക്കിവിരിച്ചിട്ടുണ്ട്.