പോക്സോ പീഡനക്കേസിൽ തിരുവനന്തപുരം സ്വദേശിയായ ട്രാൻസ് വുമണിന് ഏഴുവർഷത്തെ കഠിന തടവിന് കോടതി വിധിച്ചു. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശി സഞ്ജു സാംസനെ (34)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. ഏഴുവർഷത്തെ തടവുകൂടാതെ 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം.
2016 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴ് നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുകയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയും തിരുവനന്തപുരത്തെത്തിയശേഷം തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയതായും ആരോപണമുണ്ട്.