വി​മ​ർ​ശ​ന​ങ്ങ​ൾ പരിഹാസങ്ങളാവരുത്: മ​മ്മൂ​ട്ടി

സമൂഹമാധ്യമങ്ങളിലൂടെയുള്ള വി​മ​ർ​ശ​ന​ങ്ങ​ൾ പരിഹാസങ്ങൾ ആവരുത് എന്നും സിനിമയിലെ നല്ല മാറ്റങ്ങൾക്ക് കാരണം പ്രേക്ഷകർ ആണെന്നും നടൻ മമ്മൂട്ടി. ദുബൈയിൽ പു​തി​യ ചി​ത്ര​മാ​യ ക്രി​സ്റ്റ​ഫ​റി​ന്‍റെ പ്രൊ​മോ​ഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ മ​മ്മൂ​ട്ടി. പ്രേക്ഷകരെ വിശ്വസിച്ചാണ് പുതിയ പരീക്ഷണങ്ങൾ സിനിമയിൽ ചെയ്യുന്നതെന്നും ഒ​രു സി​നി​മ​യെ പ​റ്റി​യും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നി​ല്ലെന്നും നടൻ വ്യക്തമാക്കി. വിമർശങ്ങൾ അതിരുവിടുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കു​ന്ന കാ​ല​ത്തോ​ളം സി​നി​മ മാ​റി​ക്കൊ​ണ്ടി​രി​ക്കും. ന​മ്മ​ൾ വ​ലി​യ ഗീ​ർ​വാ​ണം അ​ടി​ച്ചാ​ലും​ തിയെറ്റ​റി​ൽ എത്തുമ്പോൾ ഒ​ന്നു​മി​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കൈ​യൊ​ഴി​യുമെന്നും ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ ഫാൻസ് മാത്രമല്ല എല്ലാവരും സിനിമ കാണുന്നത് കൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു.

ക്രി​സ്റ്റ​ഫ​ർ എന്ന പുതിയ ചിത്രത്തിൽ പൊ​ലീ​സു​കാ​ര​ന്‍റെ റോ​ളാണ് തന്റേതെന്നും സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക്​ മി​ക​ച്ച പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സി​നി​മ​കൂടിയാ​ണി​തെന്നും മമ്മൂട്ടി പറഞ്ഞു. ഈ പോലീസ് വേഷത്തിന് ഒരു കഥയുണ്ട്, അയാൾക്കൊരു വ്യഥയുണ്ട്, ചേർന്ന് നിൽക്കുന്ന ഒരുപാട് ശക്തികളുണ്ട്, ഒരുപാട് വെല്ലുവിളികളുണ്ട്, അതെല്ലാം ഈ സിനിമയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം നടിഐശ്വര്യ ലക്ഷ്മിയും, മറ്റു നടിമാരായ സ്നേഹ, രമ്യാ സുരേഷ് തുടങ്ങിയവരും പങ്കുവെച്ചു. ഈ ​ചി​ത്ര​ത്തി​ലെ റോ​ൾ ചോ​ദി​ച്ചു​വാ​ങ്ങി​യ​താ​ണെ​ന്ന്​ ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞു.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ആക്ഷൻ സിനിമയായ ക്രി​സ്റ്റ​ഫ​ർ ഈ മാസം ഒൻപതിന് തിയേറ്ററുകളിലെത്തും. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, റാഷിദ്, ആർ.ജെ. സൂരജ്, റെബിൻ ആരിഫ്, ഹാഷിഫ്, ഫാരിഷ്, ഷെമീർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദുബായിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും

2026 ഏപ്രിൽ 20 മുതൽ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സുരക്ഷാ തയ്യാറെടുപ്പുകൾ അടിസ്ഥാനമാക്കിയാണ്...

വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി, അനുകൂലിച്ച് 251 പേർ,185 പേർ എതിർത്തു

വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി. ഇതോടെ വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ച് വോട്ടെടുപ്പിലൂടെയാണ് അനുമതി...

ദുബായിലെ സെവൻ-സ്റ്റാർ ഹോട്ടൽ ബുർജ് അൽ അറബ് താൽകാലികമായി അടച്ചിടുന്നു

ദുബായ് സെവൻ-സ്റ്റാർ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി 18 മാസത്തെക്ക് താൽകാലികമായി അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 18 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 1999 ഡിസംബറിൽ...

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ്...

പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ് പുറത്തിറങ്ങി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയേക്കാൾ...

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; ദുരന്തനിവാരണ മുന്നറിയിപ്പ്

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ്...

മണ്ഡല പുനർനിർണ്ണയം; ഫെഡറൽ സംവിധാനത്തെ തകർക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന...

കനത്ത ചൂട്, കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം

കഠിനമായ വേനൽച്ചൂടിൽ കേരളം വെന്തുരുകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...