ക്യൂബയുമായുള്ള ബന്ധം ശക്തമാക്കി വ്യാപാര വാണിജ്യ മേഖലകളിൽ ഇന്ത്യൻ വ്യവസായികൾക്ക് സഹായം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് ക്യൂബയിലെ പുതിയ ഇന്ത്യൻ ട്രെഡ് കമ്മീഷണർ കെ.ജി.അനിൽകുമാർ പറഞ്ഞു. നാൾക്കുനാൾ ഇന്ത്യയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിമായി വരികയാണെന്നും 5 വർഷക്കാലം കൊണ്ട് ബില്യൺ കണക്കിന് ഡോളറിന്റെ ഇടപാടുകളുടെ സാധ്യത താൻ കാണുന്നുവെന്നും അത് പ്രയോജനപ്പെടുത്താൻ ബിസിനസ്സ് ആശയങ്ങൾ തയാറാക്കി ഇന്ത്യക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചസാര, ടുബാക്കോ, മുന്തിയ ഇനം മദ്യം, സിങ്ക്, നിക്കൽ തുടങ്ങിയവയുടെ ട്രേഡിങ്ങും സുതാര്യമാകും. 16000 കിലോമീറ്ററിന് അപ്പുറമാണ് ക്യൂബ എന്നുള്ള ചിന്ത ഇനി വേണ്ട, ഇന്ത്യക്കാർ എവിടെ പോയാലും കണ്ടുപിടിത്തങ്ങൾ നടത്തി വ്യക്തിമുദ്ര പതിപ്പിക്കും, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദുബായ്. ആ ഒരു സാഹചര്യം ട്രേഡിന്റെ കാര്യത്തിൽ ക്യൂബയിലും ഉണ്ടാക്കിയെടുക്കുകയാണ് ഡ്യൂട്ടി എന്നും ക്യൂബയുടെ പുതിയ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ അഡ്വ.കെ.ജി.അനിൽ കുമാർ പറഞ്ഞു.
റയാനത്ത് അലി, ബൽരാജ്, മുരളി എകരൂൾ, കാന്തേഷ് ബോംബാനി ആഡ് ബിസ് ടെക്, ഡോ.സത്യ.കെ.പിള്ളൈ, റിയാസ് കിൽട്ടൻ, മുനീർ അൽ വഫ,മോഹൻ കാവാലം, ചാക്കോ ഊളക്കാടൻ, കെ എൽ 45 യുഎ ഇ ചാപ്റ്റർ തുടങ്ങിയവർ പ്രത്യേക ഉപഹാരങ്ങൾ നൽകി. ദുബായ് പോലീസ് ഹെഡ് ക്വട്ടേഴ്‌സിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ നിന്ന് കേണൽ അബ്ദുല്ല മുഹമ്മദ് അൽ ബലൂഷി , ഐ.പി.എ ഫൗണ്ടറും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.കെ.ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സാലിഹ് അൽ അൻസാരി, എമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹ്റൈനി തുടങ്ങിയവർ അതിഥികൾ ആയിരുന്നു. മുറക്കബാദ് പോലീസ് സ്റ്റേഷൻ അഡ്മിനിസ്ട്രഷൻ ഇൻ ചാർജ് ഖലീഫ അലി റാഷിദ് ഖലീഫ കെ ജി അനിൽ കുമാറിന് ആശംസകൾ നേർന്നു.