തൃശ്ശൂർ സ്വദേശിയായ യുവാവ് പോളണ്ടിൽ കൊലചെയ്യപ്പെട്ടു. തൃശ്ശൂർ ഒല്ലൂർ സ്വദേശി സൂരജ്(23) ആണ് മരണമടഞ്ഞത്. പോളണ്ടിൽ ജോർദാൻ പൗരന്‍മാരുമായുണ്ടായ വാക്കു തർക്കത്തിനിടെ സൂരജിന് കുത്തേൽക്കുകയായിരുന്നു. സംഭവത്തിൽ സൂരജിനെ കൂടാതെ നാലു മലയാളികൾക്കും പരിക്കേറ്റിട്ടുണ്ട്. പോളണ്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു സൂരജ്. അഞ്ചുമാസം മുൻപാണ് പോളണ്ടിലേക്ക് പോയത്. മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ് മരണമടഞ്ഞ സൂരജ്. പ്രതിയെന്ന് സംശയിക്കുന്ന ആള് പിടിയിലായി എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾക്കായി പൊലീസിനെ നിരന്തരം ബന്ധപ്പെടുന്നതായും എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.