കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ കോഴിക്കോട് പ്രദർശിപ്പിച്ചു. മുതലക്കുളത്തെ സരോജ് ഭവനിലാണ് പ്രദർശിപ്പിച്ചത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനോട നുബന്ധിച്ച് സ്ഥലത്ത് വൻ പോലീസ് സംഘം സംഘടിച്ചിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഡോക്യുമെന്ററിയുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ലോ കോളേജ് ക്ലാസ് മുറിയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
അതേസമയം ഡോക്യുമെന്ററിയുടെ കോഴിക്കോട്ടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.