ഗുജറാത്ത് കലാപത്തെകുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രർശിപ്പിക്കുമെന്ന്ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും വ്യക്തമാക്കി. രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ തീരുമാനം. സംഘർഷമുണ്ടാക്കാൻ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ലെന്നും ഡോക്യുമെന്റിയിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ രാജ്യവിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക.