ആൻഡമാനിലെ 21 ദ്വീപുകൾ ഇനിമുതൽ പരംവീർചക്ര ജേതാക്കളുടെ പേരിൽ അറിയപ്പെടും. കൊളോണിയൽ പേരുകളിൽ അറിയപ്പെട്ടിരുന്ന ദ്വീപുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പേരുകൾ നൽകിയത്. ഇത് രാജ്യത്തിന് നൽകുന്ന വലിയൊരു സന്ദേശം ആയിരിക്കും എന്നും ഇത് യുവാക്കൾക്ക് പ്രചോദനം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തം എന്നും മോദി പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.