“സൂപ്പർകാർ ബ്ലോണ്ടി” അലക്സാണ്ട്ര മേരി ഹിർഷിയെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് വാന്റേജ് ഇന്റർനാഷണൽ

സൂപ്പർ കാർ ബ്ലോണ്ടി എന്ന പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധയായ അലക്സാണ്ട്ര മേരി ഹിർഷി ഇനി കൈമൻ ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്ര മൾട്ടി അസറ്റ് ബ്രോക്കറേജ്‌ സ്ഥാപനമായ വാന്റേജ് ഇന്റർനാഷണലിന്റെ ബ്രാൻഡ് അംബാസഡറാവും.

ബ്രാൻഡ് അംബാസഡർ ആയി സൂപ്പർ കാർ ബ്ലോണ്ടിയുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചത്തിൽ ഞങ്ങളെല്ലാം അതീവ സന്തുഷ്ടരാണെന്നും അവരുടെ സാഹസികതയും സാങ്കേതികവിദ്യയോടുള്ള അഭിനിവേശവും അന്താരാഷ്‌ട്ര അംഗീകാരവും വാന്റേജ് എന്ന ബ്രാൻഡിന് ചെറുപ്പക്കാർക്കിടയിൽ അവബോധം വളർത്താൻ ഏറ്റവും യോജിച്ചതാണെന്നും വാന്റെജ്‌ ചീഫ് ട്രേഡിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ മാർക് ഡെസ്പിയേഴ്സ് പറഞ്ഞു.

വാന്റേജ് പോലെയുള്ള മാർക്കറ്റ് ലീഡറുമായി ചേർന്ന് സാമ്പത്തിക വിദ്യാഭ്യാസം നൽകുന്നതിലൂടെ സാമ്പത്തിക വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം ഉയർത്തി ആളുകളുടെ സാമ്പത്തിക അവബോധം വർദ്ധിപ്പിക്കുന്നതിൽ അതീവ സന്തുഷ്ടയാണെന്നും വാന്റേജിന്റെ ഒത്തു ചേർന്ന് ഒരു സാമൂഹ്യമാറ്റത്തിനായുള്ള ഈ പ്രവർത്തനം അത്യന്തം ആവേശമുളവാക്കുന്നതാണെന്നും സൂപ്പർ കാർ ബ്ലോണ്ടി അലക്സാണ്ട്ര മേരി ഹിർഷി പറഞ്ഞു. ആളുകൾക്ക് പൂർണ്ണ സാമ്പത്തിക സ്വാശ്രയത്വം എന്നതാണ് 2023 ലെ തങ്ങളുടെ പ്രധാന ലക്‌ഷ്യമെന്നും അലക്സാണ്ട്ര മേരി ഹിർഷി കൂട്ടിച്ചേർത്തു .

പരമ്പരാഗതമായി പുരുഷ കേന്ദ്രീകൃതമായ വ്യവസായത്തിൽ 8 കോടിയിലേറെ ഫോളോവെഴ്‌സും ഒരു മാസം100 കോടിയിലേറെ വ്യൂസം സ്വന്തം ആയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുൻസറിന്റെ നിയമനം സ്ത്രീശാക്തീകരണത്തിനായും കാലാവസ്ഥവ വ്യതിയാനത്തിനെതിരെയും ഉള്ള വാന്റജിന്റെ നിലപാടുകളെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനവും ഒരു സാമൂഹ്യ മാദ്ധ്യമ പ്രസാധകയും തമ്മിലുള്ള കരാർ എന്ന നിലയിൽ ഒരു നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ധാരണ പ്രകാരം വാന്റജിന്റെയും സൂപ്പർ കാർ ബ്ലോണ്ടിയുടെ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോം ആയ എക്സ്പ്ലയിൻഡിലൂടെയും സാധാരണക്കാർക്ക് ഉതകുന്ന കാലികപ്രസക്തമായ സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കാനും ലക്‌ഷ്യമിടുന്നുണ്ട്.

നിപ ഭീതി; കേരളത്തിൽ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർ ആണ്. മലപ്പുറം, കോഴിക്കോട്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പരമോന്നത ബഹുമതി

അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തി. പ്രധാനമന്ത്രി എന്ന നിലയിൽ കരീബിയൻ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്, 1999 ന്...

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി...

വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയിരുന്നു. പെരിന്തല്‍മണ്ണ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന് വിടചൊല്ലി നാട്

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് വിടചൊല്ലി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ബിന്ദുവിനെ അവസാനമായി...

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട അപകടം, രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ല: മന്ത്രി വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ. തിരച്ചിൽ നിർത്തിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ഹിറ്റാച്ചി കൊണ്ടുവരാൻ സമയമെടുത്തു എന്നത് മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ...

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസും തുടരുന്നുണ്ട്. അണുബാധ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സയും നല്‍കുന്നുണ്ട്....

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെ.എസ്‌.യു. മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ്. പൊലീസും പ്രവർത്തകരും തമ്മിൽ ഇന്നലെ മാർച്ചിനിടെ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി...