ദില്ലി: കെ വി തോമസ് ഇനി സംസ്ഥാനസർക്കാറിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയിൽ..ഇത് സംബന്ധിച്ച നിയമസഭ തീരുമാനം എടുത്തു. സംസ്ഥാന സർക്കാറിന്റെ രണ്ടാം പ്രതിനിധിയായാണ് തോമസ് എത്തുന്നത്. ക്യാബിനറ്റ് പദവിയുള്ള നിയമനമാണ് തോമസിന് കിട്ടിയിരിക്കുന്നത്. മുൻ കോൺഗ്രസ് നേതാവായിരുന്ന കെ വി തോമസിനെതിരെ അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത് എട്ടു മാസത്തിനു ശേഷമാണ് പുതിയ പദവി ലഭിക്കുന്നത്.
ലക്ഷത്തിൽപരം രൂപ ശമ്പളവും വീടും വാഹനവും പേഴ്സണൽ സ്റ്റാഫും ഉൾപ്പെടെ തോമസിന് ലഭിക്കും. കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്തിന് കിട്ടേണ്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതടക്കമുള്ള ചുമതലയാണ് പ്രതിനിധിക്കുള്ളതെന്നാണ് സൂചന