പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ വീണ്ടും റെയ്ഡ് നടത്തി. കൊല്ലത്ത് ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും ഡയറികൾ, തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. കഴിഞ്ഞദിവസം എൻ ഐ എ നടത്തിയ റെയ്ഡിൽ ചവറ സ്വദേശിയിൽ നിന്നും യാത്രാരേഖകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കൊല്ലത്ത് വീണ്ടും റെയ്ഡ് നടന്നത്.