വയനാട്ടിൽ കടുവയിറങ്ങിയതിനാൽ ഇന്ന് രണ്ടു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആണ് അവധി നൽകിയിരിക്കുന്നത്. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച്ച പഞ്ചായത്തുകളില്‍ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
കൂടാതെ ഇന്ന് യുഡിഎഫ് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെ കൃഷിടത്തുനിന്ന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ വെള്ളാരംകുന്ന് സ്വദേശി തോമസ് മരിച്ചു. കടുവ തോമസിനെ കടിച്ചക്കുടയുകയായിരുന്നു. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.