ശബരിമലയിലെ അരവണപ്രസാദത്തിൽ ഏലക്കയിൽ അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയതോടെ നിർത്തിവച്ച അരവണ ഉത്പാദനം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ മൂന്നര മുതൽ ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങി. ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. അരവണ വിതരണത്തിന് മുടക്കം വന്നതോടെ പിന്നീട് പ്രസാദം വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി.