സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർകോട്ടെ റമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. 19 വയസ്സുള്ള അഞ്ജുശ്രീ പാർവ്വതി പുതുവർഷ ദിവസമാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. ഇത് കഴിച്ചതോടെ ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. തുടർന്ന് നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മെയ് മാസത്തിലും കാസർകോട് ചെറുവത്തൂരിൽ 16 വയസുകാരിയായ ദേവനന്ദയെന്ന പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരണമടഞ്ഞിരുന്നു .