ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു: കാൽപന്തുകളിയുടെ രാജാവിന് വിട..

സാവോ പോളോ : ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസതാരം പെലെ(82) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു ഫുട്ബോൾ ഇതിഹാസതാരം പെലെ . ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. മരുന്നുകളോടും കീമോതെറാപ്പിയോടും പ്രതികരിക്കാതിരുന്നതിനെതുടർന്ന് പെലയെ പാലിയേറ്റീവ് കെയർലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായിരുന്നു പെലെ. പതിനഞ്ചാം വയസ്സിൽ തന്റെ ഫുട്ബോൾ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച പെലെ പതിനാറാം വയസ്സിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. തന്റെ ആദ്യത്തെ കളിയിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവച്ച അദ്ദേഹം 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജേഴ്സി അണിയുമ്പോൾ വയസ്സ് വെറും പതിനാറ്. ആദ്യം മത്സരം അർജന്റീനക്ക്‌ എതിരെ ആയിരുന്നു. അന്ന് അർജന്റീന വിജയിച്ചെങ്കിലും ബ്രസീലിന്റെ ഏക ഗോൾ നേടി തന്റെ സ്ഥാനം പെലെ ഉറപ്പിച്ചു. സ്വീഡനുമായുള്ള മത്സരത്തിലൂടെ പെലെ ലോകത്തിന്റെ ശ്രദ്ധയാർജിച്ചു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചതും പെലെ തന്നെ. മൂന്ന് ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായിരുന്നു പെലെ. ഫിഫ ‘നൂറ്റാണ്ടിന്റെ താരം’ എന്ന ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു . ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയ പെലെ 14 ലോകകപ്പുകളിൽ നിന്നായി 12 ഗോളുകളാണ് നേടിയെടുത്തത്.

1940 ഒക്ടോബർ 23ന് സാവോപോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. അച്ഛന്റെ ഫുട്ബോൾ കമ്പം കിട്ടിയ പെലെ പഴയ സോക്സിൽ പേപ്പറുകൾ തിരുകികെട്ടിയും പഴംതുണികൾ കൂട്ടിക്കെട്ടിയുമാണ് കാൽപന്തുകളിയുടെ ആദ്യതട്ടലുകൾ പഠിച്ചത്. കൂട്ടുകാർക്കൊപ്പം ഇൻഡോർ മത്സരങ്ങളിൽ ചേരാനും കളിക്കാനും കഴിഞ്ഞതോടെ പതിനാലാം വയസ്സിൽ മുതിർന്നവർക്കൊപ്പം കളിക്കാനും സാധിച്ചു. തന്റെ ആദ്യ ഇടമായ സാന്റോസിൽ എത്തിയത് പതിനഞ്ചാം വയസിൽ. പതിനാറാം വയസ്സിൽ ക്ലബ്ബിന്റെ ടോപ് സ്കോററായി. പിന്നീട് സാന്റോസിന്റെ വിവിധ കിരീടനേട്ടങ്ങളിലും ഉയർച്ചയിലും പെലെ പങ്കാളിയായി. ക്ലബ്ബിനുവേണ്ടി കളിച്ച 650 മത്സരങ്ങളിലായി പെലെ അടിച്ചെടുത്തത് 643 ഗോളും. പെലെയ്ക്കും ക്ലബ്ബിനും ഇത് റെക്കോർഡ് തന്നെയായിരുന്നു. 1957ൽ അർജന്റീനക്കെതിരെ മത്സരിച്ചു. തൊട്ടടുത്ത വർഷം സ്വീഡനിൽ ലോകകപ്പിനായി മത്സരിച്ചു. അവിടെയും ബ്രസീലിന് 5 -2 ന്റെ വിജയം. നാലു വർഷങ്ങൾക്കിപ്പുറം രണ്ടാം ലോകകപ്പിന് എത്തുമ്പോഴും പെലെ ഏറ്റവും മികച്ച കളിക്കാരന്റെ കിരീടത്തിളക്കത്തിൽ ആയിരുന്നു. മൂന്നു മത്സരങ്ങളും കഴിഞ്ഞ് തിരികെ ബ്രസീലിലേക്ക് മടങ്ങിയ പെലെയ്ക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയത് താൻ നേരിട്ട ഫൗളുകളുടെ പേരിലാണ്. ഇനി ലോകകപ്പിൽ കളിക്കില്ല എന്ന് പറഞ്ഞു പോയപെലെ തൊട്ടടുത്ത വർഷം തന്നെ തന്റെ ടീമിന് വേണ്ടി വീണ്ടും കളിക്കാൻ വന്നു. 1970ൽ മെക്സിക്കോയിൽ വന്നിറങ്ങിയ ബ്രസീൽ ടീം ലോകത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ഏറ്റവും വലിയ ഒരു സന്തോഷ കാഴ്ചയാണ്. 4-1ന് ബ്രസീലിന് കപ്പ്. ബ്രസീലിയൻ ടീമിന് അന്ന് സെമിയിൽ എതിരാളികൾ ഉറുഗ്വ. ടീമിലെ കാർലോസ് ആൽബർട്ടോ അടിച്ച നാലാം ഗോൾ ഏറ്റവും മികച്ച ടീം വർക്കിൽ പിറന്ന ഗോളുകളിൽ ഒന്നായി പിന്നീട് വാഴ്ത്തപ്പെട്ടു. പെലെയാവട്ടെ ഏറ്റവും മികച്ച കളിക്കാരനെന്ന അംഗീകാരവും ഏറ്റുവാങ്ങി ലോകകപ്പ് വേദികളോട് വിട പറഞ്ഞു. 92 കളികളിൽ രാജ്യത്തിനുവേണ്ടി 77 ഗോൾനേടിയ പെലെ രാജ്യത്തിനായി അവസാനം കളിച്ചത് 1971 ജൂലൈ യുഗാസ്ലെവിയയ്ക്ക് എതിരെ.നൂറ്റാണ്ടിലെ കായിക താരം എന്നും നൂറ്റാണ്ടിലെ കളിക്കാരൻ എന്നും വാഴ്ത്തപ്പെട്ട പെലെ നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന് വിശേഷണത്തിലേക്ക് എത്തിപ്പെട്ടത് വളരെ പെട്ടെന്ന് ആയിരുന്നു. ‘വിട എന്ന വെറുമൊരു വാക്കു മാത്രം മതിയാവില്ല ഫുട്ബോൾ ലോകം നെഞ്ചിലേറ്റിയ പെലെ യുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാൻ’ എന്ന പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ വാക്കുകൾ പറയും ഫുട്ബോൾ ലോകത്തിനും ഫുട്ബോൾ പ്രേമികൾക്കും പെലെ ആരായിരുന്നു എന്ന് എന്തായിരുന്നു എന്ന്…

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...