ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷാ വീഴ്ച. ബ്ലാവയിലെ അവസാന ഘട്ട തെരെഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷകളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും ഇവർക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.
182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഡിസംബര്‍ ഒന്ന് മുതൽ അഞ്ച് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 സീറ്റുകളിലേക്കും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തില്‍ പല സ്ഥലങ്ങളിലും നേരിട്ട് റാലികള്‍ നടത്തുന്നുണ്ട്.
സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും മൂന്നുപേരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.