ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ കൊണ്ടുവരാൻ കേരളസർക്കാർ നീക്കം തുടങ്ങി. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതിനുള്ള നീക്കം നടക്കുന്നത്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗ തീരുമാനിച്ചു. അടുത്തമാസം അഞ്ചു മുതൽ 15 വരെ സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവർണറുടെ അടുത്തേക്ക് എത്തുമ്പോൾ പിന്നീട് എന്ത് വേണമെന്നുള്ളത് സംബന്ധിച്ച് അപ്പോൾ ആലോചിക്കാം എന്നുള്ളതാണ് മന്ത്രിസഭാ യോഗത്തിന്റെ നിലപാട്