മൈസൂരു: കെ.ആര്. നഗര്‍ ജനവാസമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലിയിറങ്ങിയതായുള്ള വിവരം പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെയോടെ ജനവാസമേഖലകളില്‍ വീണ്ടും പുലിയെ കണ്ടു. പുലി ഇറങ്ങിയ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തി. മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവിൽ പുലിയെ പിടികൂടുകയായിരുന്നു. പുലി കെട്ടിടങ്ങള്‍ക്കുമുകളിലേക്കും വീടുകള്‍ക്ക് ഉള്ളിലേക്കും കയറാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പുലിയുടെ ഓട്ടത്തിനിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പുലിയെ പിടികൂടുന്നതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പിടികൂടിയെ പുലിയെ വനത്തിലേക്ക് തുറന്നുവിടും.