റാസല്‍ഖൈമ: എമിറേറ്റിലെ പൊതു സഥലങ്ങളിൽ തീയിടുന്നതും ബാര്‍ബിക്യു ചെയ്യുന്നതും അനുവദനീയമല്ലെന്ന് റാക് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. നേരത്തെ അജ്മാനിലെ പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂ, ഷീഷ എന്നിവക്ക് അജ്മാന് നഗരസഭ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴയീടാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.