ആലുവ: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകൾ നേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ പാലസിലെത്തി. മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും അദ്ദേഹത്തെ സ്വീകരിച്ചു. പ്രവർത്തകർ പിറന്നാൾ മധുരം നൽകാൻ കേക്കുമായി പാലസിൽ എത്തിയെങ്കിലും മുറിക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു ഒടുവിൽ അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കും കൂടിനിന്നവർക്കും മധുരം നൽകുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളാൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി, 79ാം പിറന്നാൾ ദിനത്തിൽ ആലുവ പാലസില്‍ വിശ്രമത്തിലാണ്. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു. അടുത്ത ദിവസം തന്നെ ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസയ്ക്കായി ജർമനിലേക്ക് പോകും. ചികിത്സാ ചെലവ് പാർട്ടി വഹിക്കും. മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും