റായ്ച്ചൂർ: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 44-ാം ദിനത്തിനൊടുവിൽ യെരഗെരയിൽ നടന്ന സമ്മേളനത്തിൽ ആണ് ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് എല്ലായിടത്തും വിദ്വേഷവും അക്രമവും പടർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചത്. ഈ രാജ്യം വെറുപ്പിന്റെയും അക്രമത്തിന്റെയും രാജ്യമല്ല- അത് ഈ രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു