കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി, വിധി തിങ്കളാഴ്ച്ച

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. തിരുവനന്തപുരം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ബലാത്സംഗം, കൊലപാതകം, സംഘം ചേർന്ന് മർദ്ദിക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയവയായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇവയെല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ഇതോടെയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കിയത്.

2018 ഫെബ്രുവരി ഒന്നിനാണ് വിദേശ വനിതയെ പ്രതികൾ കൊലപ്പെടുത്തിയത്. ആയുർവേദ ചികിത്സയ്‌ക്കായി പോത്തൻകോടുള്ള ആയുർവേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതായി. ഒരു മാസത്തിന് ശേഷം ഇവരുടെ മൃതദേഹം ഒരു പൊന്തക്കാടിൽ നിന്നും കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇത് വിദേശ വനിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കോവളത്ത് എത്തിയ വിദേശ വനിതയ്‌ക്ക് പ്രതികൾ കഞ്ചാവ് നൽകി. തുടർന്ന് ബോധരഹിതയായ ഇവരെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോൾ പ്രതികളും വനിതയുമായി തർക്കമുണ്ടായി. ഇതിനിടെ വനിതയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കഴുത്തിൽ വള്ളിച്ചെടികൾ കൊണ്ട് കെട്ടി.

കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികൾ ഓൺലൈൻ വഴികാണാനുള്ള സംവിധാനം ഒരുക്കിയിരുന്നു. കേസില്‍ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പ്രതികരിച്ചു. നല്ല മനസ്സുള്ള ധാരാളം പേര്‍ ഒപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ തെളിവുകള്‍ ശക്തമെന്ന് ഡിസിആര്‍ബി അസി. കമ്മിഷണര്‍ പറഞ്ഞു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മിഷണർ വ്യക്തമാക്കി

ദുബായിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും

2026 ഏപ്രിൽ 20 മുതൽ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സുരക്ഷാ തയ്യാറെടുപ്പുകൾ അടിസ്ഥാനമാക്കിയാണ്...

വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി, അനുകൂലിച്ച് 251 പേർ,185 പേർ എതിർത്തു

വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി. ഇതോടെ വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ച് വോട്ടെടുപ്പിലൂടെയാണ് അനുമതി...

ദുബായിലെ സെവൻ-സ്റ്റാർ ഹോട്ടൽ ബുർജ് അൽ അറബ് താൽകാലികമായി അടച്ചിടുന്നു

ദുബായ് സെവൻ-സ്റ്റാർ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി 18 മാസത്തെക്ക് താൽകാലികമായി അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 18 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 1999 ഡിസംബറിൽ...

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ്...

പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ് പുറത്തിറങ്ങി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയേക്കാൾ...

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; ദുരന്തനിവാരണ മുന്നറിയിപ്പ്

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ്...

മണ്ഡല പുനർനിർണ്ണയം; ഫെഡറൽ സംവിധാനത്തെ തകർക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന...

കനത്ത ചൂട്, കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം

കഠിനമായ വേനൽച്ചൂടിൽ കേരളം വെന്തുരുകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...