ബ്രസീലിൽ അക്രമകാരികൾ കലാപം അഴിച്ചുവിട്ടു. മുൻ പ്രസിഡന്റും തീവ്രവാദപക്ഷ നേതാവുമായ ജയ്ർ ബോൾസനാരോയെ പിന്തുണയ്ക്കുന്നവരുടെ നേതൃത്വത്തിലാണ് അക്രമം ഉണ്ടായത്. അക്രമികൾ പാർലമെന്റ്, സുപ്രീംകോടതി, പ്രസിഡന്റിന്റെ കൊട്ടാരം ഉൾപ്പെടെയുള്ളവ അടിച്ചുതകർത്തു. തലസ്ഥാനത്തെ പ്രധാനഇടങ്ങളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ റാംപിലേക്ക് ബാരിക്കോഡുകൾ ഭേദിച്ചുകടക്കുകയും സെനറ്റും ചേമ്പറും കയ്യടക്കുകയുമായിരുന്നു. സർക്കാർ സൈന്യത്തെ നിയോഗിച്ചു.
ബ്രസീലിയൻ പതാകയും പിടിച്ചാണ് അക്രമകാരികൾ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്. പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും അതിക്രമിച്ചുകയറിയ ആക്രമികൾ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്തു. സുരക്ഷാ സേനയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. സൈന്യം കലാപകാരികളെ അടിച്ചമർത്തി മൂന്നു മണിക്കൂറിനുള്ളിലാണ് പാർലമെന്റ് നിയന്ത്രണം തിരിച്ചു പിടിച്ചത്. മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. ക്രമസമാധാനം പുനസ്ഥാപിക്കാൻ രാജ്യ ഭരണകൂടം ദേശീയ ഗാർഡിനെ ബ്രസീലിലേക്ക് അയച്ചതായി റിപ്പോർട്ട്കൾ ഉണ്ട്. സർക്കാർ കെട്ടിടങ്ങൾ ഉൾപ്പെടെ പ്രധാന മേഖലകളെല്ലാം 24 മണിക്കൂർ അടച്ചിടാൻ പ്രസിഡന്റ് ലുല ഡ സിൽവ ഉത്തരവിട്ടു. 200ലധികം അക്രമികളെയും ഇവരെയെത്തിയ ബസ്സുകളും സൈന്യം പിടികൂടിയിട്ടുണ്ട്.
ബ്രസീലിൽ കഴിഞ്ഞ ആഴ്ചയാണ് അധികാര കൈമാറ്റം നടന്നത്. തെരഞ്ഞെടുപ്പിൽ ബോൾസനാരോ യെ തോൽപ്പിച്ച് ലുല ഡ സിൽവ യുടെ നേതൃത്വത്തിൽ ഇടതുപക്ഷ പാർട്ടി രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബോൾസനാരോ അനുയായികൾ രാജ്യ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്. സംഭവത്തെ അവതരിച്ച ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
2021 ജനുവരി ആറിന് യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്യാപിറ്റൽ ഹിൽ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ബ്രസീസിൽ ഉണ്ടായ കലാപവും. കഴിഞ്ഞവർഷം ജനുവരി 6നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതെ എതിരാളിയായ ഡൊണാൾഡ് ട്രംപ് അനുകൂലികൾ ക്യാപ്പിറ്റോൾ ഹിൽ ആക്രമിച്ചത്.