പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളിൽ പലിശ നിരക്ക് ഉയർത്തി കേന്ദ്രം

ജനുവരി ഒന്ന് മുതല്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൾ കേന്ദ്രസർക്കാർ നിരവധി മാറ്റങ്ങള്‍ വരുത്തി.
കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം തുടങ്ങിയ സമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് കൂട്ടി.

പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഉയര്‍ത്തി. ഈ സ്‌കീമില്‍ ഒറ്റത്തവണ തുക നിക്ഷേപിക്കുമ്പോള്‍ എല്ലാ മാസവും ഉറപ്പായ വരുമാനമുണ്ട്. പണം സുരക്ഷിതമാണ്. വിപണിയുടെ ഉയര്‍ച്ച താഴ്ചകളാല്‍ ബാധിക്കപ്പെടുന്നില്ല. ഇതില്‍ ഒരിക്കല്‍ മാത്രം നിക്ഷേപിച്ചാല്‍ മതി. ഇതിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്.

കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് 7.0 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി വര്‍ധിപ്പിച്ചു. ആയിരം രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാം. ഇതിന് ശേഷം 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഇതില്‍ നിക്ഷേപത്തിന് പരമാവധി പരിധിയില്ല. നോമിനി സൗകര്യവും ഇതില്‍ ലഭ്യമാണ്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 7.0 ശതമാനമായി ഉയര്‍ത്തി. കുറഞ്ഞത് ആയിരം രൂപയ്ക്ക് എന്‍എസ്സി വാങ്ങാം, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ കൂട്ടുകയും ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുകയും ചെയ്യും ഈ സ്‌കീം അഞ്ച് വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകും.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍, ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് സൗകര്യം ലഭിക്കും. നേരത്തെ 5.5 ശതമാനമായിരുന്നത് ഒരു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശ ഇനി ലഭിക്കും. നേരത്തെ 5.7 ശതമാനമായിരുന്ന രണ്ട് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 6.8 ശതമാനം പലിശയാണ് ലഭിക്കുന്നത്. മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് നിങ്ങള്‍ക്ക് 6.9 ശതമാനം പലിശ ലഭിക്കും. അത് നേരത്തെ 5.8 ശതമാനമായിരുന്നു. നേരത്തെ 6.7 ശതമാനമായിരുന്ന അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 7 ശതമാനം പലിശയാണ് ഇനി ലഭിക്കുക.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് 2023 ജനുവരി 1 മുതല്‍ 8.0 ശതമാനമായി ഉയര്‍ത്തി. നേരത്തെ ഈ പദ്ധതിയില്‍ 7.6 ശതമാനം പലിശ ലഭിച്ചിരുന്നു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ളതാണ് ഈ പദ്ധതി. വിരമിച്ച ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര വരുമാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇതുകൂടാതെ വിആര്‍എസ് എടുത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. കുറഞ്ഞത് 1000 രൂപയും പരമാവധി 15 ലക്ഷം രൂപയും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. അക്കൗണ്ട് തുറന്ന് അഞ്ച് വര്‍ഷത്തിന് ശേഷം ഡെപ്പോസിറ്റ് തുകയുടെ കാലാവധി പൂര്‍ത്തിയാകും.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...