ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ പാത കടന്നുപോകുന്നത് ഹൂഗ്ലി നദിക്കടിയിലൂടെയാണ്. പശ്ചിമബംഗാള്‍ തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്‍ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്.

അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്‌റ്റേഷനുകളാണ് പാതയിലുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്‌റ്റേഷൻ കോംപ്ലക്‌സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്നു സ്‌റ്റേഷനുകൾ. ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് ഹൗറയും സാൾട്ട് ലേക്ക് നഗരവും സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും പങ്കെടുക്കും. പാസഞ്ചർ സർവീസുകൾ പിന്നീടുള്ള തീയതിയിൽ ആരംഭിക്കുമെന്ന് കിഴക്കൻ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ കൗശിക് മിത്ര അറിയിച്ചു.

ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അണ്ടര്‍ വാട്ടര്‍ മെട്രോയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ മെട്രോ ജീവനക്കാരുമായും മോദി സംവദിച്ചു.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക. കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡാണ് (കെഎംആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കൊൽക്കത്ത മെട്രോക്ക് മൂന്നു ലൈനുകളാണുള്ളത്. ദക്ഷിണേശ്വർ മുതൽ കവി സുഭാഷ്, സാൾട്ട് ലേക്ക് സെക്ടർ അഞ്ച് മുതൽ സീൽദാ, ജോക മുതൽ താർതല എന്നിങ്ങനെയാണ് ഈ ലൈനുകൾ. മറ്റു മൂന്നു ലൈനുകൾ നിർമാണത്തിലാണുള്ളത്.

മെട്രോ പാതയുടെ ഭാഗമായ ഹൗറ മെട്രോ സ്‌റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്‌റ്റേഷനാണ്. ഇന്ത്യയില്‍ ആദ്യമായി മെട്രോ പ്രവര്‍ത്തിച്ചു തുടങ്ങിയ നഗരം എന്ന പേരിനൊപ്പം ആദ്യമായി അണ്ടര്‍ വാട്ടര്‍ മെട്രോ നിലവില്‍വന്ന നഗരമായും ഇനി കൊല്‍ക്കത്ത അറിയപ്പെടും. അത്യാധുനിക സാങ്കേതികവിദ്യയുടെ നേട്ടമെന്ന നിലയില്‍ മാത്രമല്ല നഗരത്തിലെ തിരക്കേറിയ രണ്ട് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നതിനാലും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന തുരങ്കപാതയാണിത്. പൊതുഗതാഗതശൃംഖല കൂടുതല്‍ സൗകര്യപ്രദമാകുന്നുവെന്നതും ഈ പാതയുടെ നേട്ടമാണ്. ഹൗറ മൈദാന്‍ മെട്രോ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്നതാണ് അണ്ടര്‍വാട്ടര്‍ മെട്രോപാത. ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമാണ് ഈ തുരങ്കപാത. 16.5 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പാതയുടെ 10.8 കിലോമീറ്റര്‍ ജലത്തിനടിയിലും 5.75 കിലോമീറ്റര്‍ പ്രത്യേക പാലം ഉപയോഗിച്ച് ഉയര്‍ത്തിയ നിലയിലുമാണ് നിര്‍മിച്ചിരിക്കുന്നത്.

സംവിധായകൻ ഷാഫി അന്തരിച്ചു

ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസ്സായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ...

ഇന്ത്യൻ സിനിമയിൽ നിന്നുള്ള പത്മ പുരസ്കാര ജേതാക്കൾ

നടൻമാരായ അജിത് കുമാർ, നന്ദമുരി ബാലകൃഷ്ണ, അനന്ത് നാഗ്, നടിയും നർത്തകിയുമായ ശോഭന, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ തുടങ്ങി നിരവധി പേർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായി. നടിയും...

എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; പത്മ അവാർഡിൽ മലയാളിത്തിളക്കം

2025 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ പത്മ അവാർഡുകൾ അഞ്ച് മലയാളികൾ കരസ്ഥമാക്കിയിട്ടുണ്ട്. അന്തരിച്ച മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി...

ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ, ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ല; നാട്ടുകാരുടെ പ്രതിഷേധം

രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ ഉണ്ടെന്നും കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായും ചീഫ് കണ്‍സർവേറ്റർ വ്യ്കതമാക്കി. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ്...

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്.കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ...

4 ഇസ്രായേൽ ബന്ദികളെ കൂടി ഇന്ന് വിട്ടയക്കുമെന്ന് ഹമാസ്

ഇസ്രായേലും ഹമാസും തമ്മിലുള്ള ആറാഴ്ചത്തെ വെടിനിർത്തൽ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ, ശനിയാഴ്ച മോചിപ്പിക്കേണ്ട നാല് ഇസ്രായേലി സ്ത്രീകളുടെ പേരുകൾ ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കരീന അരിയേവ്, ഡാനിയല്ല ഗിൽബോവ, നാമ ലെവി, ലിറി...

കെ സുധാകരനെ തൽക്കാലം മാറ്റില്ല, ഹൈക്കമാൻഡിന്റെ ഉറപ്പ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റില്ലെന്ന് ഹൈക്കമാൻഡ്. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...

പാലക്കാട് കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

കാട്ടാനയുടെ അക്രമണത്തില്‍ പാലക്കാട് വാധ്യാര്‍ചള്ളയില്‍ കര്‍ഷകന് പരിക്കേറ്റു. വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. പരിക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇദ്ദേഹത്തെ...