ലോകകേരള സഭ നിർത്തിവയ്‌ക്കണം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ലോകകേരള സഭ നിർത്തിവയ്‌ക്കണം: കെ. സുരേന്ദ്രൻകുവൈത്ത് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ലോകകേരള സഭ നിർത്തിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരള സഭ എന്ന മാമാങ്കം നിർത്തിവച്ച് ആ പണം മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങൾക്ക് ധനസഹായമായി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

കുവൈത്തിൽ ദാരുണമായി മരണമടഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് രേഖപ്പെടുത്തുന്നെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലോക കേരളസഭ സർക്കാർ നടത്തുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇതുവരെ നടത്തിയിട്ടുള്ള ലോകകേരള സഭയിൽ നിന്നും എന്താണ് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ഏത് പ്രവാസിക്കാണ് ലോകകേരള സഭ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുള്ളത്. കൊറോണ സമയത്തും വാഗ്‍ദാനങ്ങൾ നൽകിയെങ്കിലും പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ലോക കേരള സഭ നിർത്തിവെച്ച് പ്രവാസി മലയാളികൾക്ക് എന്തെങ്കിലും ചെയ്യേണ്ടതാണ്. ഇത്തവണത്തെ ലോകകേരള സഭ എന്ന മാമാങ്കം നിർത്തിവച്ച് ആ പണം മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങൾക്ക് ധനസഹായമായി നൽകണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു

കേരളത്തിലെ പരിതാപകരമായ സമ്പദ്‍വ്യവസ്ഥക്ക് ജീവൻ നൽകുന്നത് പ്രവാസി മലയാളികളാണ്. പക്ഷെ, നമ്മുടെ സർക്കാർ പ്രവാസികളോട് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ലോക കേരള സഭ എന്നു പറഞ്ഞ് കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ച് വലിയ മാമാങ്കമാണ് സർക്കാർ ഇവിടെ നടത്തുന്നത്. ഇതിന്റെ പ്രയോജനം ഏതെങ്കിലും തരത്തിൽ ഇവിടത്തെ പ്രവാസികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, ചെലവഴിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം പോലും പ്രവാസികൾക്ക് ലഭിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ഒരാളാണ്. എന്നാൽ, ഇന്നേവരെ മുഖ്യമന്ത്രി ഒരു ലേബർ ക്യാമ്പിൽ പോകുകയോ തൊഴിലാളികളുടെ ജീവിത നിലവാരത്തെ കുറിച്ച് മനസിലാക്കുകയോ ചെയ്യുന്നതായി കണ്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പല ലേബർ ക്യാമ്പുകളിലും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ ഷാഫി അന്തരിച്ചു

ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസ്സായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ...

ഇന്ത്യൻ സിനിമയിൽ നിന്നുള്ള പത്മ പുരസ്കാര ജേതാക്കൾ

നടൻമാരായ അജിത് കുമാർ, നന്ദമുരി ബാലകൃഷ്ണ, അനന്ത് നാഗ്, നടിയും നർത്തകിയുമായ ശോഭന, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ തുടങ്ങി നിരവധി പേർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായി. നടിയും...

എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; പത്മ അവാർഡിൽ മലയാളിത്തിളക്കം

2025 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ പത്മ അവാർഡുകൾ അഞ്ച് മലയാളികൾ കരസ്ഥമാക്കിയിട്ടുണ്ട്. അന്തരിച്ച മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി...

ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ, ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ല; നാട്ടുകാരുടെ പ്രതിഷേധം

രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ ഉണ്ടെന്നും കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായും ചീഫ് കണ്‍സർവേറ്റർ വ്യ്കതമാക്കി. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ്...

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്.കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ...

4 ഇസ്രായേൽ ബന്ദികളെ കൂടി ഇന്ന് വിട്ടയക്കുമെന്ന് ഹമാസ്

ഇസ്രായേലും ഹമാസും തമ്മിലുള്ള ആറാഴ്ചത്തെ വെടിനിർത്തൽ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ, ശനിയാഴ്ച മോചിപ്പിക്കേണ്ട നാല് ഇസ്രായേലി സ്ത്രീകളുടെ പേരുകൾ ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കരീന അരിയേവ്, ഡാനിയല്ല ഗിൽബോവ, നാമ ലെവി, ലിറി...

കെ സുധാകരനെ തൽക്കാലം മാറ്റില്ല, ഹൈക്കമാൻഡിന്റെ ഉറപ്പ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റില്ലെന്ന് ഹൈക്കമാൻഡ്. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...

പാലക്കാട് കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

കാട്ടാനയുടെ അക്രമണത്തില്‍ പാലക്കാട് വാധ്യാര്‍ചള്ളയില്‍ കര്‍ഷകന് പരിക്കേറ്റു. വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. പരിക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇദ്ദേഹത്തെ...