യൂറോകപ്പിന് നാളെ തുടക്കമാകും

യൂറോപ്പിൽ ഇനി വൻകരയു‌ടെ ജേതാവിനെ കണ്ടെത്താനുള്ള ഫുട്ബാൾ പോരാട്ടങ്ങളുടെ ആരവം

17-മത് യൂറോ കപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് ആതിഥേയരായ ജർമ്മനിയും സ്കോട്ട്‌ലാൻഡും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമാകും. വൻകരയിലെ 24 ടീമുകളാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 2021ൽ നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇറ്റലിയാണ്നിലവിലെ ചാമ്പ്യന്മാർ.

ഇത് മൂന്നാം തവണയാണ് ജർമ്മനി യൂറോ കപ്പിന് വേദിയാകുന്നത്. ജർമ്മനിയുടെ ഏകീകരണത്തിന് ശേഷം രണ്ടാം തവണയും. 1988ൽ പശ്ചിമ ജർമ്മനിയിൽ വച്ചാണ് യൂറോകപ്പ് നടന്നത്. 12 വേദികളിലായി നടന്ന കഴിഞ്ഞ യൂറോകപ്പിലെ നാലുമത്സരങ്ങൾ ജർമ്മനിയിലെ മ്യൂണിച്ച് നഗരത്തിലാണ്ന ടന്നത്. കിഴക്കൻ ജർമ്മനിയിലെ ലെയ്പ്സിഗ് ഉൾപ്പടെ 10 നഗരങ്ങളിലായാണ് ഇക്കുറി യൂറോ കപ്പിന് പന്തുരുളുന്നത്. ഇതിൽ ഒൻപത് നഗരങ്ങളും 2006 ഫിഫ ലോകകപ്പിന്റെ മത്സരവേദികളായിരുന്നു. മ്യൂണിച്ച്,ബെർലിൻ,ഡോർട്ട്മുണ്ട്,കൊളോൺ,സ്റ്റുട്ട്ഗർട്ട്, ഹാംബർഗ്,ലെയ്പ്സിഗ്, ഫ്രാങ്ക്ഫുർട്ട്,ജെൽസൻകിർഷൻ എന്നീ 2006 ലോകകപ്പ് വേദികൾക്ക് പുറമേ ഡസൽഡോർഫിലുമായാണ് ഇക്കുറി യൂറോ കപ്പ് നടക്കുന്നത്. ഡസൽഡോർഫിൽ 1974 ലോകകപ്പിലെ ചില മത്സരങ്ങളും 1988 യൂറോ കപ്പിലെ മത്സരങ്ങളും നടന്നിട്ടുണ്ട്.

ആതിഥേയരെക്കൂടാതെ യോഗ്യതാ റൗണ്ട് കടന്നുവന്ന ടീമുകളെയും ചേർത്ത് 24 രാജ്യങ്ങളാണ് യൂറോ കപ്പിന്റെ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. നാലുടീമുകൾ വീതമുള്ള ആറുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൊത്തം ഗ്രൂപ്പുകളിൽ നിന്നുമായി നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലെത്തും.പ്രീ ക്വാർട്ടർ മുതൽ നോക്കൗട്ട് മത്സരങ്ങളാണ്. എട്ടുടീമുകൾ ക്വാർട്ടറിലും നാലുടീമുകൾ സെമിയിലുമെത്തും. ജൂലായ് 14ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ.

കഴിഞ്ഞ യൂറോകപ്പിൽ മത്സരിച്ച 19 ടീമുകൾ ഇക്കുറിയും മത്സരിക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും റണ്ണേഴ്സ് അപ്പായ ഇംഗ്ളണ്ടും ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഫ്രാൻസും ആതിഥേയരായ ജർമ്മനിയുമൊക്കെയാണ് ടൂർണമെന്റിലെ ടോപ് ഫേവറിറ്റുകൾ. യോഗ്യതാ റൗണ്ടിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് പോർച്ചുഗലും ക്രൊയേഷ്യയും വരുന്നത്. ഫ്രാൻസും ഇംഗ്ളണ്ടും ബെൽജിയവും ഹംഗറിയും റൊമേനിയയും യോഗ്യതാ റൗണ്ടിൽ സമനില വഴങ്ങിയെങ്കിലും ഒരു കളിപോലും തോറ്റിട്ടില്ല.കഴിഞ്ഞ യൂറോ കപ്പിന് യോഗ്യത നേടാതിരുന്ന അൽബേനിയയും റൊമേനിയയും ഇക്കുറി മത്സരിക്കുന്നുണ്ട്. അൽബേനിയ യോഗ്യത നേടുന്ന രണ്ടാമത്തെ യൂറോ കപ്പാണിത്.2000ത്തിലെ യൂറോ കപ്പിന് ശേഷം ആദ്യമായി സെർബിയയും സ്ളൊവാക്യയും മത്സരിക്കുന്നുണ്ട്. സെർബിയയും മോണ്ടിനെഗ്രോയും രണ്ട് രാജ്യങ്ങളായി മാറിയശേഷം ആദ്യമായാണ് സെർബിയ യൂറോകപ്പിൽ മത്സരിക്കുന്നത്. യൂറോകപ്പിൽ ആദ്യമായി മത്സരിക്കാനെത്തുന്ന രാജ്യം ജോർജിയയാണ്.പ്ളേ ഓഫിൽ മുൻ റണ്ണേഴ്സ് അപ്പായ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് ജോർജിയ യോഗ്യത നേടിയെടുത്തത്. സ്വീഡൻ,റഷ്യ,വെയിൽസ് ടീമുകളാണ് ഇക്കുറി യോഗ്യത ലഭിക്കാതെ പോയ പ്രമുഖർ.1996ന് ശേഷം ആദ്യമായാണ് സ്വീഡൻ യൂറോകപ്പിന് യോഗ്യത നേടാതിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിനും സ്വീഡന് യോഗ്യത ലഭിച്ചിരുന്നില്ല. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് കളിക്കളത്തിൽ നിന്ന് മാറ്റിനിറുത്തിയതിനെത്തുടർന്നാണ് റഷ്യയ്ക്ക് യൂറോകപ്പ് നഷ്ടമായത്. 1992ൽ യുഗോസ്ളാവിയയെ മാറ്റി നിറുത്തിയശേഷം ഇപ്പോഴാണ് മറ്റൊരു ടീമിനെ മാറ്റിനിറുത്തുന്നത്.യുദ്ധക്കെടുതികൾക്കിടയിലും യുക്രെയ്ൻ ഫൈനൽ റൗണ്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് യൂറോകപ്പുകളിലും നോക്കൗട്ട് ഘട്ടത്തിലെത്തിയിരുന്ന വെയിൽസ് പോളണ്ടിനോട് യോഗ്യതാ റൗണ്ടിലെ പ്ളേഓഫിൽ തോറ്റാണ് പുറത്തായത്. കഴിഞ്ഞ തവണ യൂറോകപ്പ് അരങ്ങേറ്റം നടത്തിയ നോർത്ത് മാസിഡോണിയയും ഫിൻലാൻഡും ഇക്കുറി യോഗ്യത നേടിയില്ല.

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...

പ്രിയങ്കക്കും രാഹുലിനുമൊപ്പം വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും

വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് ആണ് രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. സോണിയാഗാന്ധി...

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്....