ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രിയിൽ ഏഴ് തവണയായി ഏഴ് രാജ്യങ്ങളുടെ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യുഎഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM, ഇന്ത്യ 10.30 PM, പാകിസ്ഥാൻ 11 PM, യു എ ഇ 12 PM. തുർക്കി 1 AM എന്നിങ്ങനെ സമയങ്ങളിൽ മാനത്ത് കരിമരുന്ന് പ്രയോഗങ്ങൾ നടക്കുക.
കൂടാതെ പ്രധാന സ്റ്റേജിൽ നിരവധി കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ പവിലിയനുകളിൽ വ്യത്യസ്ത കലാപരിപാടികൾ ആണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഡ്രോൺ പ്രദർശനം ഉൾപ്പെടെ വിവിധ പരിപാടികളും ഡ്രാഗൺ തടാകത്തിൽ ലേസർ സംഗീത പരിപാടികളും നടക്കും.

