അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു

ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബൈ കേയേഴ്സ്.

സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് മൗലികാവകാശമായ വിദ്യാഭ്യാസം സമൂഹത്തിന്റെ ഉന്നമനത്തിന് കൈത്താങ്ങാകാൻ തീരുമാനിച്ചതെന്ന് അറക്കൽ ഗോൾഡ് & ഡയമണ്ട്സ് അധികൃതർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമാണ് പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം എന്ന തിരിച്ചറിവിൽ നിന്നാണ് ഏത് സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ പ്രവർത്തിക്കുന്ന ദുബൈ കെയേഴ്സുമായി കൈകോർക്കുന്നതെന്ന് അറക്കൽ ചെയർമാൻ തൻവീർ സി പി പറഞ്ഞു. ഈരംഗത്ത് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് അറക്കൽ ഗോൽഡ് & ഡയമണ്ട്സും, ദുബൈ കെയേഴ്സുമെന്നും അദ്ദേഹം പറഞ്ഞു.

60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേരിലേക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാൻ ദുബൈ കെയേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.
മുഴുവൻ പ്രതിസന്ധികളെയും അതിജീവിച്ച് നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും, വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് പോലൊരു സ്ഥാപനവുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബൈ കെയേഴ്സ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ അമൽ അൽ റദ പറഞ്ഞു. സമൂഹത്തെ നിർമാണാത്മകായ മാറ്റങ്ങളിലേക്ക് നയിക്കാനും സമൂഹത്തിന് സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഇത്തരം സഹകരണങ്ങൾക്ക് കഴിയുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പ്രത്യാശപ്രകടിപ്പിച്ചു.

സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് കത്തയച്ചു. 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്കൂളിൽ സൂബാ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം; 5 രാജ്യങ്ങൾ സന്ദർശിക്കും, 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പര്യടനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുരാജ്യങ്ങളാകും മോദി സന്ദര്‍ശിക്കുക. 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരിക്കും ഇത്. എട്ടു ദിവസം നീളുന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ്...

“പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തിലെത്തി, നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്” ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഹാരിസ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിയെയും...

ഗാസയിൽ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് ഡോണൾഡ് ട്രംപ്

​വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സേഷ്യലിലൂടെ അമേരിക്കൻ പ്രസി‍ഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും...

പാർലമെൻ്റ് അതിക്രമണ കേസ് പ്രതികൾക്ക് ജാമ്യം; സോഷ്യൽ മീഡിയയിൽ വിലക്ക്

2023 ഡിസംബർ 13 ന് നടന്ന പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ അറസ്റ്റിലായ നീലം ആസാദിനും മഹേഷ് കുമാവതിനും ഡൽഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. പ്രതികൾ ഓരോരുത്തരും 50,000 രൂപയുടെ ജാമ്യത്തുകയും...

ഹിമാചലിൽ വെള്ളപ്പൊക്കം രൂക്ഷം;10 പേർ മരിച്ചു, 34 പേരെ കാണാതായി

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ രാത്രിയിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മേഘസ്ഫോടനത്തിലും 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും 34 പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ...

യുഎസ്-ഇന്ത്യ വ്യാപാര ചർച്ച, ‘തീരുവ വളരെ കുറവുള്ള ഒരു കരാർ ഉണ്ടാകും’: ഡൊണാൾഡ് ട്രംപ്

യുഎസ് കമ്പനികൾക്കുള്ള നികുതി കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും, ഏപ്രിൽ 2 ന് അദ്ദേഹം പ്രഖ്യാപിച്ച 26% നിരക്ക് ഒഴിവാക്കുന്നതിനുള്ള ഒരു കരാറിന് വഴിയൊരുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രംപ് പരസ്പര...

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണം എന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ...