തിരുവനന്തപുരം: നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാനെത്തിയ നിദ ഫാത്തിമ എന്ന പത്തു വയസുകാരിയുടെ മരണം അതീവ ദുഖകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവസ്ഥലത്ത് മലയാളി താരങ്ങൾ നേരിട്ട അവഗണയെക്കുറിച്ച് ഫെഡറേഷനും കായിക വകുപ്പിനും അറിയാമായിരുന്നിട്ടും പ്രശ്നങ്ങളിൽ ഇടപെടാതെ ഇരുകൂട്ടരും മൗനം പാലിക്കുകയാണ് ചെയ്തത്. ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്ക് അത്യാവശ്യ സൗകര്യമോ സുരക്ഷയോ ഉറപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് പറ്റിയതെന്നും സതീശൻ പറഞ്ഞു.
കോടതി ഉത്തരവിലൂടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ഫിദ ഫാത്തിമയ്ക്കും മറ്റു കേരളടീം അംഗങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ ദേശീയ ഫെഡറഷൻ തയാറായിരുന്നില്ല. കായിക താരങ്ങൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളും പ്രോത്ഹ്സാഹനവും ഒരുക്കികൊടുക്കേണ്ട കായിക വകുപ്പ് ഈ അവഗണനയുടെ കാര്യം അറിഞ്ഞിട്ടും പ്രശ്നത്തിൽ ഇടപെടുകയോ ബദൽ സംവിധാനം നടപ്പാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ കടുത്ത ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ വച്ച് കുത്തിവയ്പ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നിലവഷളായ കുട്ടിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. പ്രശ്നം ഗൗരവമായി കാണേണ്ടതും സംസ്ഥാന സർക്കാർ അടിയന്തരമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും പരക്കെ ആവശ്യം ഉയരുന്നുണ്ട്. കേരള ടീമിന്റെ അവകാശങ്ങളെ നിഷേധിച്ച നടപടിയെ കേന്ദ്രസർക്കാരും ചോദ്യംചെയേണ്ടതുണ്ട്. കായിക താരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തവർ നോക്ക്കുത്തികളായി നിന്നതും ഒരു ജീവൻ പൊലിയാൻ കാരണമായി എന്നാണ് വിലയിരുത്തുന്നത്.