ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ രാജ്ഭവന് കൈമാറി

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വകലാശാല ഭേദഗതി ബില്‍ സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇന്നാണ് ഗവർണർക്ക് അയച്ചത്. ഒന്‍പതു ദിവസത്തിനു ശേഷമാണ് ബില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുന്നത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. .

നിലവില്‍ ഗവര്‍ണര്‍ രാജ്ഭവനിലില്ല. സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ രണ്ടാം തീയതിയേ രാജ്ഭവനിലേക്ക് മടങ്ങിയെത്തൂ. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതല്‍ നിയമോപദേശം തേടുകയോ ചെയ്‌തേക്കാം. അല്ലെങ്കില്‍ ഇതില്‍ ഒരു തീരുമാനവും എടുക്കാതെ രാജ്ഭവനില്‍ സൂക്ഷിച്ചെന്നും വരാം. ചാന്‍സലര്‍ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാലേ നിയമമാകൂ.

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...

പ്രിയങ്കക്കും രാഹുലിനുമൊപ്പം വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും

വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് ആണ് രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. സോണിയാഗാന്ധി...

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്....