ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രശ്നങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ പ്രശ്നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും.
അതേസമയം വിവാദങ്ങൾ ശക്തമാകുന്നതിനിടെ ശശിതരൂർ ഇന്ന് പത്തനംതിട്ടയിൽ പരിപാടികളിൽ പങ്കെടുക്കും. എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇന്ന് ശശി തരൂർ പത്തനംതിട്ട അടൂരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അടൂരിൽ നടക്കുന്ന ബോധി ഗ്രാമിന്റെ വാർഷിക പ്രഭാഷണത്തിനയാണ് ക്ഷണം എങ്കിലും പരിപാടിയിൽ നിന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം വിട്ടുനിൽക്കുമെന്ന സൂചനയാണ് ഉള്ളത്. പത്തനംതിട്ട ഡിസിസിയെ പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ല എന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. പത്തനംതിട്ട എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജടക്കമുള്ള മുൻ എ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കും എന്നാണ് അറിയുന്നത്