രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിൽ പ്രവേശിക്കും. യാത്രയെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാൻ മുഴുവൻ ഭാരത് ജോഡോയിൽ പങ്കുചേരുമെന്നും നിങ്ങൾ വരുന്നുണ്ടോ എന്നും വീഡിയോ പങ്കുവെച്ച് സച്ചിൻ പൈലറ്റ് ചോദിച്ചു.
യാത്ര 86 ദിവസം പിന്നിട്ടാണ് ഇന്ന് രാജസ്ഥാനിൽ എത്തുന്നത്. അതിനിടെ രാജസ്ഥാൻ കോൺഗ്രസിനുള്ളിലെ ചേരിപ്പോര് തുടരുകയാണ്. അശോക് ഗെലോട്ടിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നേരത്തെ നഗരത്തിൽ പതിച്ചതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും അനുയായികൾ തമ്മിൽ സംസ്ഥാനത്ത് പോസ്റ്റർ യുദ്ധം നടക്കുകയാണ്. രാജസ്ഥാനിലെ ജലവാർ നഗരത്തിൽ രാഹുൽ ഗാന്ധിയോടൊപ്പമുള്ള സച്ചിൻ പൈലറ്റിന്റെ പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററിൽ നിന്നും ഗെഹ്ലോട്ടിനെ ഒഴിവാക്കി.