അമേരിക്കയിലെ മിസിസിപ്പിയിൽ ഉണ്ടായ വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ടെന്നീസിയിലെ അർകബുത്ല എന്ന ചെറുപട്ടണത്തിലാണ് വെടിവയ്പ്പ് ഉണ്ടായത്. മുന്നൂറോളം പേർ മാത്രം താമസിക്കുന്ന ചെറുപട്ടണം ആണ് അർകബുത്ല. ഇവിടെയുണ്ടായ വെടിവയ്പ്പിൽ ഞെട്ടിയിരിക്കുകയാണ് ഈ ചെറിയ പ്രദേശം. അക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒരാൾ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലുള്ള കാരണം വെളിവായിട്ടില്ല. പ്രതിയെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.