‘രാമക്ഷേത്രം രാജ്യത്തിൻെറ സ്വന്തം’, പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി

ആധുനിക അയോധ്യ രാജ്യഭൂപടത്തില്‍ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിന്‍റെ സ്വന്തമാണെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അയോധ്യ ലോകത്തെ ഏറ്റവും വൃത്തിയുള്ള ന​ഗരമായിരിക്കണമെന്നും ഇത് അയോധ്യാവാസികളുടെ ഉത്തരവാദിത്വമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് രാവിലെ 11 മുതല്‍ ആരംഭിച്ച വിവിധ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം വൈകിട്ട് മൂന്നോടെയാണ് അയോധ്യയില്‍ നടന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി സംസാരിച്ചത്. ജയ് ശ്രീറാം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. “എന്നെ അനു​ഗ്രഹിച്ച അയോധ്യയിലെ ജനങ്ങൾക്ക് നന്ദി. ഈ ദിവസം രാജ്യ ചരിത്രത്തിൽ രേഖപ്പെടുത്തും. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ അയോധ്യ വലിയ ഊർജം നൽകുന്നു. വികസനവും പാരമ്പര്യവും ഭാരതത്തെ മുന്നോട്ടു നയിക്കും. ജനുവരി 22 ലെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. രാജ്യത്തെ ഓരോ തരി മണ്ണിന്‍റെയും സേവകനാണ് ഞാൻ, ഞാനും വലിയ കൗതുകത്തോടെ കാത്തിരിക്കുകയാണ്. ഭാവിയില്‍ യുപിയുടെ വികസനത്തിന് ദിശകാട്ടുന്നത് അയോധ്യയാകും. അയോധ്യയിലെ വികസനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എല്ലാവരും ജനുവരി 22 ന് അയോധ്യയിൽ വന്നാൽ ബുദ്ധിമുട്ടാകും. രാമഭക്തർ ക്ഷേത്രത്തിൽ പിന്നീട് വരാൻ ശ്രമിക്കണം” -നരേന്ദ്ര മോദി പറഞ്ഞു.

രാവിലെ അയോധ്യയില്‍നടന്ന റോഡ് ഷോക്ക് ശേഷമാണ് വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. അയോധ്യയിലെ പുതുക്കി പണിത അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും അയോധ്യ ​ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്‍റെ തറക്കല്ലിടലും നരേന്ദ്ര മോദി നിര്‍വഹിച്ചു.

ഇതിനിടെ, അയോധ്യയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഇക്ബാല്‍ അന്‍സാരി പൂവിട്ട് സ്വീകരിച്ചു. ബാബറി മസ്ജിദ് കേസിൽ വ്യവഹാരിയായിരുന്ന ഹാഷിം അൻസാരിയുടെ മകനാണ് ഇഖബാൽ അൻസാരി.

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു

വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത...

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി. റമദാനിൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ...

ഒമാനിൽ റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ...

യുഎഇയിൽ റമദാൻ മാസത്തിലെ സർക്കാർ മേഖലയിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. 2026...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഒരാൾ കൂടി പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. റാന്നിയിൽ നിന്നുമാണ് വൊക്കൻ എന്നുവിളിക്കുന്ന പ്രശോഭിനെ പോലീസ് പിടികൂടിയത്. ഇനി രണ്ടുപേർ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ഇവർ ബംഗളൂരുവിലേക്ക് കടന്നെന്നാണ് വിവരം ലഭിക്കുന്നത്....

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതിയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ഡ്രീംലൈനർ...

കാട്ടുപന്നികളെ വെടിവയ്ക്കാൻ ഇനി തടസ്സമില്ല; നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിവാദ ഉത്തരവ് വനം വകുപ്പ് മരവിപ്പിച്ചു. സ്‌പോർട്‌സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ഉള്ള ആയുധ ലൈസൻസ് കൈവശമുള്ളവർ കാട്ടുപന്നികളെ വെടിവയ്ക്കുന്നത് വിലക്കിക്കൊണ്ട് വനം വകുപ്പ്...

ആദ്യ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. തുടർച്ചയായി മുന്നു ദിവസം രാവിലെ മതുൽ വൈകിട്ട് വരെ രാഹുലിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം....