മാസപ്പടി വിവാദത്തിൽ വീണാ വിജയനെതിരായ ആരോപണത്തില്‍ സിപിഎം നേതാവ് എകെ ബാലന്റെ വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍. രേഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിന് ഒരുദിവസംകൂടി സമയം നല്‍കാമെന്നും, തന്റെ വാദങ്ങള്‍ തെറ്റാണെങ്കിൽ മാപ്പുപറയാന്‍ തയാറെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ മറിച്ചെങ്കില്‍ വീണ മാസപ്പടി വാങ്ങിയെന്ന് സിപിഎം അംഗീകരിക്കുമോ എന്നും ചോദിച്ചു. ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുവെയാണ് കുഴല്‍നാടന്റെ വെല്ലുവിളി.
രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ്. ഇപ്പോഴെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പറയുന്നത് കൂടിയ വെല്ലുവിളിയാണ്. എകെ ബാലന്റെ രണ്ടാമത്തെ വെല്ലുവിളി ഏറ്റെടുക്കുന്നു. ഞാന്‍ പറഞ്ഞ ആക്ഷേപം തെറ്റാണെങ്കില്‍ മാപ്പുപറയും. കണക്കുകള്‍ പുറത്തുവിടാന്‍ സിപിഎമ്മിന് മൂന്ന് ദിവസത്തെ സമയം നല്‍കി. എനിക്ക് കിട്ടിയവിവരങ്ങള്‍ അനുസരിച്ച് 1.72 കോടിക്ക് ജിഎസ്ടി അടിച്ചിട്ടില്ലെന്ന് മനസിലാക്കുന്നു. അതാണ് എന്റെ ഉത്തമവിശ്വാസം. എനിക്ക് കിട്ടിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും പൊതൂസമൂഹത്തിനോട് ഏറ്റുപറയും. വീണയോട് മാപ്പുപറയുകയും ചെയ്യും’- മാത്യ കുഴല്‍നാടന്‍ പറഞ്ഞു.