ചന്ദ്രോപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ, സോഫ്റ്റ് ലാൻഡിംഗ് ബുധനാഴ്ച

ചന്ദ്രോപരിതലത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ മൂന്നിലെ ലാൻഡറിലെ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറ (എൽഎച്ച്ഡിഎസി) പകർത്തിയ ദൃശ്യങ്ങളാണിവ. ബുധനാഴ്ചയാണ് ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിംഗ്. വൈകുന്നേരം 6.4ന് ലാൻഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.

ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് പാറകളോ ഗർത്തങ്ങളോ ഇല്ലാത്ത ഭാഗം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്. റോവർ ചന്ദ്രോപരിതലത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണഘങ്ങൾ നടത്തും. അവിടെ ജലം, മഞ്ഞ്, ധാതുക്കൾ എന്നിവയെക്കുറിച്ച് പഠനം നടത്തും.

ബുധനാഴ്ചയാണ് ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിംഗ്. വൈകുന്നേരം 6.4ന് ലാൻഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ലാൻഡർ മോഡ്യൂളിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. നിലവിൽ ചന്ദ്രന്റെ 25 കിലോമീറ്റർ അടുത്തുള്ള ഭ്രണണപഥത്തിലാണ് ചന്ദ്രയാൻ 3യുള്ളത്. 4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലത്തായിരിക്കും ലാന്റിംഗ് നടക്കുക. വിക്രം ലാൻഡറും പ്രഗ്യാൻ എന്ന റോവറും അടങ്ങുന്നതാണ് ചന്ദ്രയാൻ 3. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് ലാൻഡറാണ്.

ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടർച്ചയായാണ് ഈ ദൗത്യം അവതരിപ്പിച്ചത്. 2019 സെപ്റ്റംബറിൽ വിക്രം ലാൻഡർ ലാൻഡിംഗ് ശ്രമത്തിനിടെ ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കുകയും ആശയവിനിമയം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ദൗത്യത്തിന് തിരിച്ചടി നേരിട്ടത്. ആ ദൗത്യത്തിന്റെ പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചന്ദ്രയാൻ-3 രൂപകൽപന ചെയ്തിരിക്കുന്നത്. അൽഗോരിതങ്ങൾ പരിഷ്‌ക്കരിക്കുന്നതും സോഫ്‌റ്റ്വെയർ തകരാറുകൾ ലഘൂകരിക്കാനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.

ചന്ദ്രയാൻ 3 സമ്പൂർണ്ണ വിജയമാണെങ്കിൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...