‘L2 എമ്പുരാൻ’ ബുക്കിങ് സൈറ്റിലേക്ക് ഇടിച്ച് കയറി സിനിമാ പ്രേമികൾ, സെർവർ ഡൗൺ ആയി

ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച നിമിഷം തന്നെ സെർവറുകൾ ക്രഷ് ആക്കി ‘L2 എമ്പുരാൻ’ (L2 Empuraan). മാര്‍ച്ച് 21 രാവിലെ 9 മണിയോടെയാണ് ഇന്ത്യയിൽ എമ്പുരാൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. എന്നാൽ ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോ വരെ ഹാങ്ങാവുകയും സെർവർ ഡൗൺ ആവുകയും ചെയ്തു. പല തിയേറ്ററുകളിലും ആദ്യഷോകൾ എല്ലാം ബുക്കായി കഴിഞ്ഞു. മാർച്ച് 27നാണ് റിലീസ്. പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ചിത്രത്തിനായി വൻ പ്രേക്ഷക പങ്കാളിത്തം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ലഭിക്കാൻ പലയിടങ്ങളിലും ക്ഷാമം നേരിടുന്നതായും ആപ്പിൽ നിന്നുള്ള വിവരം സൂചിപ്പിക്കുന്നു. വെളുപ്പിന് ആറ് മണി മുതൽ ഫാൻസ്‌ ഷോകൾ ആരംഭിക്കും. ആറ് മണിക്കും, ആറേകാലിനും, ആറര മണിക്കും വരെ ഷോസ് നൽകുന്ന തിയേറ്ററുകൾ ഉണ്ട്.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ, 2025 മാർച്ച് 27 ന് റിലീസ് ചെയ്യും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുൾപ്പെടെയുള്ള താരനിര അണിനിരക്കും. സാനിയ അയ്യപ്പൻ, സായ്കുമാർ തുടങ്ങിയവർ അവരുടെ റോളുകളുമായി വീണ്ടും ഉണ്ടാവും. ലൂസിഫർ ട്രൈലജിയിലെ ഈ രണ്ടാം ഭാഗം നിർമ്മിക്കുന്നത് ഗോകുലം മൂവീസും, ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ്.

മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും എമ്പുരാൻ റിലീസിനെത്തുന്നുണ്ട്. കർണാടകയിൽ എമ്പുരാന്റെ വിതരണം ഹോംബാലെ ഫിലിംസും നോർത്ത് ഇന്ത്യയിൽ അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസുമാണ് ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം അവസാനം, മലമ്പുഴ റിസെർവോയറിൽ എമ്പുരാന്റെ അവസാന ഷോട്ടും പൂർത്തിയാക്കിയതിന്റെ വിവരം സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. യു.കെയും യു.എസ്.എയും യു.എ.ഇയും ഉൾപ്പെടെ നാല് രാജ്യങ്ങളിലും എട്ടു സംസ്ഥാനങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് എമ്പുരാൻ.

മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ’നെൽ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. കൃത്യമായി പറഞ്ഞാൽ 2 മണിക്കൂര്‍ 59 മിനിറ്റ്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...