വെള്ളിയാഴ്ച മോസ്കോയ്കോയിൽ നടന്ന വെടിവെയ്പ്പിലും സ്ഫോടനത്തിലും മരിച്ചവരുടെ എണ്ണം 60 ആയി. 145 പേർക്ക് പരിക്കുപറ്റിയതായും റിപ്പോർട്ടുകളിണ്ട്. തോക്കുധാരികളായെത്തിയ അഞ്ചുപേരാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐസ് ഏറ്റെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
റഷ്യൻ തലസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ അറ്റത്തുള്ള ഒരു കൂറ്റൻ കച്ചേരി ഹാളായ ക്രോക്കസ് സിറ്റി ഹാളിൽ വേഷംമാറി മൂന്ന് തോക്കുധാരികൾ വെടിയുതിർത്തതായാണ് റിപോർട്ടുകൾ