അവസാനത്തെ റഫാല്‍ യുദ്ധ വിമാനവും ഇന്ത്യയിൽ പറന്നിറങ്ങി

36-ാമത്തെതും അവസാനത്തേതും ആയ റഫാല്‍ യുദ്ധ വിമാനം ഇന്ത്യയ്ക്ക് കൈമാറി ഫ്രാന്‍സ്.
പതിവ് പോലെ ഫ്രാന്‍സില്‍ നിന്നും നിര്‍ത്താതെ പറന്നാണ് റഫാല്‍ ഇന്ത്യന്‍ മണ്ണില്‍ സുരക്ഷിതമായി പറന്നിറങ്ങിയത്. 36 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചത്. 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യം ഇന്ത്യയ്ക്ക് ലഭിച്ചത് അഞ്ചെണ്ണമായിരുന്നു. 2020 ജൂലായിലായിരുന്നു അംബാലയിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ അഞ്ചു പേരും പറന്നിറങ്ങിയത്. ‘ഗോള്‍ഡന്‍ ആരോസ്’ എന്ന പേരുകേട്ട വ്യോമസേനയുടെ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായിട്ടായിരുന്നു റഫാല്‍ അണിചേര്‍ന്നത്.. പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹസിമാര എന്നിവിടങ്ങളിലാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്. ‘പാക്ക് ഈസ് കംപ്ലീറ്റ്’ എന്നുള്ള ട്വീറ്റിലൂടെയാണ് ഫ്രാന്‍സില്‍ നിന്നുള്ള 36-ാമത് റഫാല്‍ ജെറ്റിന്റെ വരവ് ഇന്ത്യന്‍ വ്യോമസേന ആഘോഷിച്ചത്.

ഏകദേശം ഒന്‍പത് ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് റഫാലിനായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയത്. ഏകദേശം 670 കോടി രൂപയാണ് ഓരോ ജെറ്റിന്റെയും വില. സുരക്ഷാ കാരണങ്ങളാല്‍ ഇവയില്‍ അധികവും പുറത്ത് വിട്ടിട്ടില്ല. മിസൈല്‍ അപ്രോച്ച് വാര്‍ണിംഗ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്ക് സിസ്റ്റങ്ങള്‍ തുടങ്ങി വിമാനത്തിലെ നിരവധി സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യപ്രകാരം നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് റഫാല്‍ നിര്‍മ്മാതാക്കള്‍ കൈമാറിയത്.

രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്‌സ് ശേഷിയുള്ളതാണ് റഫാല്‍. വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. മിക്ക ആധുനിക ആയുധങ്ങളും റഫാലില്‍ ഘടിപ്പിക്കാനാകും. അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേല്‍ പുറത്തിറങ്ങുക. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ചത് റഫാലായിരുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ മൂര്‍ദ്ധന്യത്തില്‍ റഫാല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ അതിവേഗം ഉള്‍പ്പെടുത്തി. രാജ്യത്ത് എത്തി ഒരാഴ്ചയ്ക്കുള്ളില്‍ ലഡാക്കില്‍ റഫാലിനെ ഇന്ത്യ വിന്യസിച്ചിരുന്നു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...