ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-മത് സീസണ് ഇന്ന് തുടക്കമായി. 46 നാൾ നീളുന്ന ഷോപ്പിങ് മാമാങ്കത്തിന് കൂടിയാണ് ഇന്ന് കൊടികയറിയത്. ഇനി ദുബായില്‍ ഉത്സവരാവുകളാണ്. പത്ത് ലക്ഷം ദിർഹം,1 കിലോ സ്വർണം, ഡൗണ്‍ടൗണ്‍ ദുബായില്‍ അപാർട്മന്‍റ് തുടങ്ങി വിവിധ സമ്മാനങ്ങള്‍ ആണ് ഇക്കുറി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷനിൽ ഷോപ്പിങ്ങിനൊപ്പം കണ്ണിനും കാതിനും അനുഭവ വിരുന്നും കാത്തിരിക്കുന്നു. ഡിഎസ്എഫിന്‍റെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗവും പുതുവത്സരമുള്‍പ്പടെയുളള ദിവസങ്ങളിൽ നടക്കും. ഡൗണ്‍ടൗണ്‍, അല്‍ സീഫ്, ബ്ലൂവാട്ടേഴ്സ്,ഫെസ്റ്റിവല്‍ സിറ്റിമാള്‍,ദ പോയിന്‍റെ എന്നിവിടങ്ങളിലാണ് കരിമരുന്ന്, ഡ്രോണ്‍ ഷോകള്‍ നടക്കുക.

എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ സംഗീത പരിപാടികളും ലേസർ ലൈറ്റ് ഷോകളും കരിമരുന്ന് പ്രയോഗവും നടക്കും. ഇന്ന് മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും. രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും. ദ ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. ഇന്ന് രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട് ഉണ്ടാകും. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട് നടക്കും. പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു.

പാം ജുമൈറയില്‍ ലൈറ്റിംഗ് ഡിസ്ട്രിക്റ്റ് , ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ, ‘സ്കൈ കാസിൽ’ എന്ന പേരിൽ വലിയ ആർട്ട് ഇൻസ്റ്റാളേഷനും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്ന ദിവസങ്ങളിലെല്ലാം കൊക്കോകോള അരീന ഉള്‍പ്പടെ 12 സ്ഥലങ്ങളില്‍ സംഗീത വിനോദപരിപാടികള്‍ നടക്കും. അറബിക് താരങ്ങളായ മുഹമ്മദ് ഹമാക്കിയും അഹമ്മദ് സാദും കൊക്കകോള അരീനയിൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. വിവിധ മാളുകളില്‍ ദിവസേന വിനോദ പരിപാടികളും നടക്കും. എമിറേറ്റിലെ 40 ലധികം മാളുകളില്‍ ഉള്‍പ്പടെയാണ് സ്റ്റേജ് ഷോകള്‍, സംഗീത വാട്ടർ ഫൗണ്ടെയ്ന്‍ ഷോ, മോദേഷും ഡാനയെയും കാണാനുളള അവസരം തുടങ്ങിയ ഒരുങ്ങുന്നത്.

ഇത്തവണ ഡിഎസ്എഫ് ദിവസങ്ങളില്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും സമ്മാനങ്ങളുമാണ്. നിസ്സാന്‍ പട്രോള്‍ ഉള്‍പ്പടെ 40 ദശലക്ഷത്തിലധികം ദിർഹത്തിന്‍റെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ 1,00,000 ദിർഹം സമ്മാനവും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമാകുന്ന മാളുകളില്‍ നിന്ന് 200 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്ന് നറുക്കെടുപ്പിലൂടെ പത്ത് ലക്ഷം ദിർഹം സമ്മാനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായ് മെഗാ റാഫിള്‍, ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് റാഫിള്‍, ദുബായ് ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പ് ഇനോക് ഗ്രാന്‍ഡ് റാഫിള്‍, ഉള്‍പ്പടെയുളളവയിലും നറുക്കെടുപ്പുകള്‍ ഉണ്ടാകും. 2023 ജനുവരി 29ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിക്കും.

രാത്രിയിൽ റോഡ് പരിശോധിക്കാൻ പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ നിർത്തുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ...

ക്ഷേത്രവരുമാനത്തിൽ 10 ശതമാനം നികുതിയുമായി കര്‍ണാടക സര്‍ക്കാര്‍, എതിർപ്പറിയിച്ച് ബിജെപി

ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബില്‍ നിയമസഭയില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ പത്ത് ശതമാനം നികുതിയായി ശേഖരിക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. സര്‍ക്കാരിന്റെ നടപടിക്കെതിരേ...

തദ്ദേശഭരണ തെരെഞ്ഞെടുപ്പ് നേട്ടം കൊയ്ത് എൽഡിഎഫ്, മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ...

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം ശിവജി പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം നടക്കും. 1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍...

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു

കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. ഡീസൽ ടാങ്ക് ചോർന്നതായി സൂചന. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു സർവീസ് നടത്തവെയാണ് തീപിടിച്ചത്. .എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിനു മുൻപിൽ...

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ച് ഉത്തരവിറങ്ങി

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ച് ഉത്തരവിറങ്ങിനാലുചക്ര വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാൻ ഇനി ‘H’ മാത്രം എടുത്താൽ പോര. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളും വൈദ്യുതവാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല. ഇത് സംബന്ധിച്ച...

യുപിയിലെ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് പിന്നില്‍ പ്രിയങ്ക ഗാന്ധിയെന്ന് റിപോർട്ടുകൾ

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടിഅധ്യക്ഷന്‍ അഖിലേഷ് യാദവ് സ്ഥിരീകരിച്ചതിന് പിന്നാലെ വിവാദം ഉയരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് സംഭാഷണത്തിന് തുടക്കമിട്ടതെന്നും രാഹുല്‍ ഗാന്ധിയുമായി വിഷയം ചര്‍ച്ച...

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ റിപ്പോര്‍ട്ട് നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. കേരള സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വി സി മോഹനന്‍ കുന്നുമ്മലിന്റെ നടപടി. താന്‍ വിളിച്ച യോഗത്തില്‍...