ഏതു മതേതരരാജ്യത്തും മുഴുവൻ മതക്കാരുമടങ്ങുന്ന പൗരന്മാർക്ക് തുല്യനിയമമാണ് വേണ്ടതെന്നും ബി.ജെ.പി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് ഏക സിവിൽ കോഡ് എന്നും അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊവിഡ് കാരണം പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കാനായിരുന്നില്ല. ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ദേശീയ മാധ്യമമായ ‘ന്യൂസ്18’ന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.