ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലാണ് താരം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. സുനില്‍ ഗവാസ്‌കറെയാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ പിന്നിലാക്കിയത്.
1978-79 കാലയളവില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഗവാസ്‌കര്‍ റെക്കോര്‍ഡിട്ടത്. അന്ന് 732 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. അഞ്ചാം ടെസ്റ്റില്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ശുഭ്മാന്‍ ഗില്‍ സുനില്‍ ഗവാസ്‌കറിനെ മറികടന്നു. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ പേരിലുള്ള നിര്‍ണായക റെക്കോര്‍ഡ് മറികടക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ഇനി അധികദൂരം സഞ്ചരിക്കേണ്ടതുമില്ല.
737 റണ്‍സാണ് താരത്തിന്റെ പേരില്‍ ഇപ്പോഴുള്ളത്. ബ്രാഡ്മാന്‍ റെക്കോര്‍ഡിട്ടത് 810 റണ്‍സെടുത്താണ്. 1936ല്‍ ഇംഗ്ലണ്ടിനെതിരായാണ് ഈ നിര്‍ണായക നേട്ടം സ്വന്തമാക്കിയത്. 74 റണ്‍സ് നേടിയാല്‍ ഗില്‍ ബ്രാഡ്മാനെ മറികടക്കും. 702 റണ്‍സ് നേടിയ ഗ്രേഗ് ചാപ്പലാണ് മൂന്നാമത്.