തിരുവനന്തപുരം: പോക്സോകേസ് പ്രതിയായ 27കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന പരാതിയെ തുടർന്ന് CI യ്‌ക്കെതിരെ കേസ് എടുത്തു. തിരുവനന്തപുരം ആയിരൂർ സി ഐ ആയിരുന്ന ജയസനിലിന് എതിരെയാണ് നടപടി.
രണ്ടുമാസം മുൻപാണ് പരാതിക്കാരനായ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വെന്ന പരാതിയിൽ ആയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ യുവാവിന്റെ വെളിപ്പെടുത്തൽ. കുറ്റാരോപിതനായ ജയസനിൽ ഇപ്പോൾ മറ്റൊരു കേസിൽ സസ്‌പെൻഷനിലാണ്.
പോക്സോകേസിൽ അറസ്റ്റ് ചെയ്യാനെത്തിയ ജയസനിൽ തന്നെ വീട്ടിനുള്ളിൽവച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് യുവാവിന്റെ പരാതി. ശേഷം കേസിൽ നിന്നും രക്ഷപ്പെടുത്താൻ 50,000രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. യുവാവ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെ ജയസനിലിന് എതിരെ ആയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആരോപണവിധേയനായ പോലീസ്‌കാരൻ മറ്റൊരു കൈക്കൂലികേസിൽ സസ്‌പെൻഷനിൽ ആയിരിക്കവേയാണ് ഇപ്പോൾ ഇയാളുടെ പേരിൽ ഒരു പീഡനകേസ് കൂടി വന്നത്.