ബലൂൺ ചർച്ച ആവശ്യമില്ല: കെ.മുരളീധരൻ, ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാമെന്ന് ശശി തരൂർ

ശശി തരൂരിന്റെ സന്ദര്‍ശനം വിഭാഗീയതയല്ലെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആരും ആരെയും വില കുറച്ചു കാണരുത്. കണ്ടാൽ മെസ്സിക്കു പറ്റിയതു പറ്റുമെന്നും അദ്ദേഹം പറഞ്ഞു

എന്നാൽ മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്ന ബലൂൺ വാർത്തകൾ ഒരു സൂചി തട്ടിയാൽ പൊട്ടിപ്പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിനു മറുപടിയുമായി ശശി തരൂർ എംപി. സമാന്തര, വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്നു പറയുന്നവർ, താൻ ചെയ്‌ത വിഭാഗീയ പ്രവർത്തനമെന്താണെന്നു വ്യക്തമാക്കണമെന്ന് മലബാർ പര്യടനത്തിനിടെ ശശി തരൂർ ആവശ്യപ്പെട്ടു. നിങ്ങൾ ബലൂൺ ഊതി വീർപ്പിക്കാൻ വന്നതല്ലല്ലോ എന്നു മാധ്യമങ്ങളോടു തമാശ പറഞ്ഞ തരൂർ, വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാമെന്നും പറഞ്ഞു. തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരൂർ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞതിനോടു പൂർണമായി യോജിക്കുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. നേതാവായാലും പ്രവർത്തകരായാലും പാർട്ടി ചട്ടങ്ങൾ പാലിക്കണമെന്നും താരിഖ് പറഞ്ഞു. ശശി തരൂർ എംപി വിമത പ്രവർത്തനമാണ് നടത്തുന്നതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം; കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെ നോട്ടീസ് നല്‍കി വിട്ടയച്ചു

ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു. ഒന്നരമണിക്കൂർ ചോദ്യം ചെയ്‌തതിനു ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നു, ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേട് – വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും എന്‍...

ആലപ്പുഴയിൽ കരുത്ത്കാട്ടി ബിജെപി, എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. കഴിഞ്ഞ തവണ രണ്ട് പഞ്ചായത്തുകളിൽ മാത്രം ഭരണമുണ്ടായിരുന്ന എൻഡിഎ ഇക്കുറി എട്ട് പഞ്ചായത്തുകൾ ഭരിക്കും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകൾ...

ഡ്രോൺ പ്രദർശനവും വെടിക്കെട്ടും; ‘ദുബായ് ഫ്രെയിമിൽ’ പുതുവർഷം വർണ്ണാഭം

ദുബൈയിൽ പുതുവർഷത്തിൽ ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 വെടിക്കെട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു പ്രധാനകേന്ദ്രമായ 'ദുബായ് ഫ്രെയിമിൽ' ഇക്കുറി വെടിക്കെട്ടിന് പുറമെ ഇതാദ്യമായി വിസ്മയിപ്പിക്കുന്ന ഡ്രോൺ പ്രദർശനവും...

‘സ്വര്‍ണക്കൊള്ള’ ടിവിയില്‍ കണ്ട അറിവ് മാത്രം, പോറ്റിയെ അറിയില്ല, വേട്ടയാടരുത് : ഡി മണി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്‌നാട് വ്യവസായി ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘ അംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ...

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട തുറക്കും

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ...

തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണ ഉന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് പണംവാങ്ങിയാണ് മേയർ സ്ഥാനം നൽകിയതെന്നാണ്...

ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള എ ഐ ചിത്രത്തിൽ കേസ്‌; കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ എൻ. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെപിസിസി...