പാൽ വില ഡിസംബർ 1 മുതൽ കൂട്ടുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, അഞ്ച് രൂപ കൂടാൻ സാധ്യത

മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ലീറ്ററിന് 5 രൂപയാണ് വർദ്ധിപ്പിക്കുക. കൂട്ടുന്ന ഓരോ രൂപയ്ക്കും 88 പൈസ വീതം കർഷകനു നൽകാനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണിപ്പോൾ. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപയാണ്. വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും

മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്. സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത്. അതേസമയം വില വർധനയുടെ നേട്ടം ക്ഷീര ക‍‌ർഷകർക്ക് കിട്ടുമോ എന്നതിൽ ഒരു ഉറപ്പും ഇല്ല. ക്ഷീരകർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കർഷകന് ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു.

ബസിൽ ലൈം​ഗിക അതിക്രമം നടത്തിയതായി വീഡിയോ ചിത്രീകരിച്ച ഷിംജിത മുസ്തഫ റിമാൻഡിൽ

കോഴിക്കോട്: ബസിൽ ലൈം​ഗിക അതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ യുവതി അറസ്റ്റിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം...

ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യപ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ട് സ്വത്തുക്കൾ ഇ ഡി മരവിപ്പിച്ചു. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി 21...

ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ നിർദേശം

ന്യൂഡൽഹി: ബംഗ്ലാദേശിലെ മോശം സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയുടെ ഈ നീക്കം. ബംഗ്ലാദേശിലെ...

ശബരിമലയിൽ കൊടിമര പ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള; നിർണ്ണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം

ശബരിമല; സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും അന്വേഷണം അതിവേഗം പുരോഗമിക്കുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ സന്നിധാനത്ത് തുടരുന്ന പരിശോധനയിൽ, സ്‌ട്രോങ് റൂമിൽ നിന്ന് പുറത്തെടുത്ത ശ്രീകോവിലിന്റെ പഴയ വാതിൽ...

ബഹിരാകാശ യാത്രിക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 2025 ഡിസംബർ 27-ന് അവരുടെ വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു. 27 വർഷം നീണ്ടുനിന്ന ഔദ്യോഗിക...

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും, വമ്പൻ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് തലസ്ഥാനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയം പിടിച്ചതിന്റെ ഭാഗമായുള്ള വിജയാഘോഷത്തിൽ പങ്കെടുക്കാനാണ് മോദി തലസ്ഥാന നഗരിയിൽ എത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം...

ഫെബ്രുവരി 10 ന് ശേഷം വിമാന റദ്ദാക്കലുകൾ ഉണ്ടാകില്ല; ഇൻഡിഗോ എയർലൈൻസ്

നിലവിലെ അംഗീകൃത നെറ്റ്‌വർക്കിന്റെയും ക്രൂ ലഭ്യതയുടെയും അടിസ്ഥാനത്തിൽ ആവശ്യകതകൾ നിറവേറ്റാൻ ആവശ്യമായ പൈലറ്റ് ശക്തിയുണ്ടെന്നും 2026 ഫെബ്രുവരി 10 ന് ശേഷം വിമാന റദ്ദാക്കലുകൾ ഉണ്ടാകില്ലെന്ന് ഇൻഡിഗോ എയർലൈൻസ് കമ്പനി സിവിൽ ഏവിയേഷൻ...

എട്ട് യുദ്ധങ്ങൾ തടഞ്ഞു, എട്ട് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

തന്റെ രണ്ടാം ഭരണകാലത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ നൊബേൽ സമ്മാന സമിതിക്കെതിരെയും നോർവേക്കെതിരെയും കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.താൻ എട്ട് യുദ്ധങ്ങൾ തടഞ്ഞുവെന്നും അതിനാൽ ഓരോ...