മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന് എതിരെയുള്ള കേന്ദ്രമന്ത്രാലയത്തിന്റെ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. വീണ വിജയൻ എന്ന വ്യക്തിയെ അല്ല കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുവഴി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ആണെന്നും ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗം വിലയിരുത്തി. അതിനാൽ അന്വേഷണം അവഗണിക്കാനാണ് പാർട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം. കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ഡൽഹി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്ബനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
അതിനിടെ എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം വീണയെ പ്രതിരോധിച്ച് മന്ത്രി മുഹമ്മദ് റിയാസും ഇ പി ജയരാജനും അടക്കമുള്ള നേതാക്കൾ പ്രതിരോധവുമായി രംഗത്തെത്തി. വീണ വിജയനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് റിയാസും ഇ പി ജയരാജനും ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവൺമെൻറ് ഏജൻസികളെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നായിരുന്നു ഇ പിയുടെ പ്രതികരണം. “ഇ ഡിയെ ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ നടപടികൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അതിന്റെ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. എക്സാ ലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതം. സോണിയ ഗാന്ധിക്കും വിജയകുമാറിനും എതിരായ അന്വേഷണങ്ങൾ ഏത് തരത്തിൽ ആണ്. ഗാന്ധിക്കും പ്രിയങ്ക ഗാന്ധി അന്വേഷണം ഇപ്പോൾ എവിടെ നിൽക്കുന്നു,” അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്‌ഐഡിസി അന്വേഷണ പരിധിയിൽ വെച്ചതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.