ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ (യുസിസി) പാസാക്കി. ഇതോടെ സുപ്രധാന ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമായിരുന്നു ഇന്നെന്ന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചുകഴിഞ്ഞാൽ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശം എന്നിവയിൽ ഉൾപ്പെടെ ഒരു നിയമമാകും ഉണ്ടാകുക. ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം വരുന്ന പട്ടികവർഗ വിഭാഗങ്ങളെ ബില്ലിലെ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോർച്ചുഗീസ് നിയന്ത്രണത്തിലുണ്ടായിരുന്ന കാലം മുതൽ ഗോവയിൽ ഏക സിവിൽ കോഡ് നിലവിലുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം നിയമസഭയിൽ ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

രാജ്യത്തുടനീളമുള്ള ആളുകൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി. ഏക സിവിൽ കോഡ് ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. എല്ലാ എംഎൽഎമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അധികാരത്തിൽ വരാനും ഒടുവിൽ ബിൽ പാസാക്കാനും അവസരം നൽകിയെന്ന് നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ധാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയുണ്ട്. ബില്ല് ആർക്കും എതിരല്ല. എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനുള്ളതാണ്. വിവാഹം, ജീവനാംശം, അനന്തരാവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിവേചനവുമില്ലാതെ എല്ലാവർക്കും തുല്യതയ്ക്കുള്ള അവകാശം ബിൽ നൽകും. ഇത് പ്രധാനമായും സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി.

ഭരണഘടനാ വ്യവസ്ഥകൾക്ക് കീഴിലാണ് യുസിസി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ചാണ് കരട് ബിൽ തയാറാക്കിയത്. മതത്തിനും വിഭാഗത്തിനും സമൂഹത്തിനും അതീതമായി എല്ലാവരേയും ഒന്നിപ്പിക്കുന്നതാണ് ബിൽ. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ ഗുണമാണ്. ആ ഏകത്വത്തെക്കുറിച്ചാണ് ബിൽ പറയുന്നത്. നമ്മുടെ ഭരണഘടന മതേതരമാണ്. ഭരണഘടന നമ്മുടെ സമൂഹത്തിൻ്റെ പോരായ്മകൾ നീക്കി സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...